സോഷ്യൽ വർക്ക് ഡിപ്പാർട്മെന്റും, കേരള സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റിയും റോഡ്സ് യൂണിവേഴ്സിറ്റി മക്കണ്ട, സൗത്ത് ആഫ്രിക്കയുമായി സഹകരിച്ച് ഡിസാസ്റ്റർ മാനേജ്മെൻ്റ് എന്ന വിഷയത്തിൽ ദ്വിദിന ഇൻ്റർനാഷണൽ സെമിനാർ ആരംഭിച്ചു. പ്രിൻസിപ്പൽ ഡോ. സിജി പി.ഡി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കേരള സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെൻ്റ് മെമ്പർ സെക്രട്ടറി ഡോ. ശേഖർ ലൂക്കോസ് കുര്യാക്കോസ് ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു.
ബഹുമാനപ്പെട്ട സബ് കളക്ടർ കാർത്തിക് പാണിഗ്രഹി ,നാഷണൽ ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി ഫൗണ്ടർ മെമ്പർ പ്രൊഫ.എൻ വിനോദ് ചന്ദ്ര മേനോൻ അതിഥികളായിരുന്നു.സെൽഫ് ഫിനാൻസിങ്ങ് സെക്ഷൻ കോർഡിനേറ്റർ ഡോ. സിസ്റ്റർ റോസ് ബാസ്റ്റിൻ, ഐ.ക്യു.എ. സി കോർഡിനേറ്റർ ഡോ.ബിനു ടി.വി ആശംസകൾ അറിയിച്ചു.ഫിജി, സൗത്ത് പസഫിക്, ബംഗ്ലാദേശ്, സെൻട്രൽ അമേരിക്ക, സൗത്ത് ആഫ്രിക്ക, കെനിയ, ലണ്ടൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ആശംസകളും ടെക്നിക്കൽ സെക്ഷനുകളും പ്രബന്ധ അവതരണങ്ങളും കോൺഫറൻസിൻ്റെ ആദ്യദിനത്തിൽ നടന്നതായി ഡിപ്പാർട്ട്മെൻ്റ് മേധാവി ഡോ.സി. ജെസ്സിൻ അറിയിച്ചു.
| Activities | Colleges | Kerala | India | Campus Life|
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ CampusLife WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....