ദ്വിദിന ഇൻ്റർനാഷണൽ സെമിനാർ പര്യവസാനിച്ചു - St. Joseph's College (Autonomous) Irinjalakuda


സെന്റ്. ജോസഫ്സ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക്‌ ഡിപ്പാർട്മെന്റും, കേരള സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റിയും റോഡ്സ് യൂണിവേഴ്സിറ്റി മക്കണ്ട, സൗത്ത് ആഫ്രിക്കയുമായി സഹകരിച്ച് ഡിസാസ്റ്റർ മാനേജ്മെൻ്റ് എന്ന വിഷയത്തിൽ നടത്തിയ ദ്വിദിന ഇൻ്റർനാഷണൽ സെമിനാർ പര്യവസാനിച്ചു. KILA ഡയറക്ടർ ഡോ. ജോയ് ഇളമൻ മുഖ്യ അതിഥിയായിരുന്നു.

KILA ഡിസാസ്റ്റർ റിസ്ക് മാനേജ്‌മെൻ്റ് വിദഗ്ധൻ ഡോ.എസ്. ശ്രീകുമാർ, തിരുവനന്തപുരം ലയോള കോളേജ് ദുരന്തനിവാരണ വിഭാഗം അസോസിയേറ്റ് പ്രൊഫ. ഡോ. ജ്യോതി കൃഷ്ണൻ ,  KSDMA ഹസാർഡ് അനലിസ്റ്റ്  ശ്രീമതി സുസ്‌മി സണ്ണി ,  ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് സസ്റ്റെയിനെബിൾ ബാങ്കിംഗ് വിഭാഗം മേധാവിയും വൈസ് പ്രസിഡൻ്റുമായ ശ്രീ.റെജി കെ ഡാനിയൽ , ഡെറാഡൂണിൽ നിന്ന് ഡിസാസ്റ്റർ മാനേജ്മെൻ്റ് വിദഗ്ദൻ ശ്രീ. റോയ് അലക്സ് ,  പരിസ്ഥിതി ഫോട്ടോ ജേർണലിസ്റ്റ് ശ്രീ. ശൈലേന്ദ്ര യശ്വന്ത് എന്നിവരുടെ  നേതൃത്വത്തിൽ ടെക്നിക്കൽ സെഷൻസ്  നടത്തപ്പെട്ടു. 

ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് സ്ഥാപകനും ഡയറക്ടറുമായ  മാനേജർ ശ്രീ  പോൾ തോമസിന് ലൈഫ് ടൈം അച്ചീവ്‌മെൻ്റ് അവാർഡ് നൽകി ആദരിച്ചു.സെൻ്റ് ജോസഫ്സ് കോളേജ് ഡിസാസ്റ്റർ മേനേജ്മെൻ്റ് ടാസ്ക് ഫോർസ് രൂപികരിക്കുമെന്നും സെൻറ് ജോസഫ്സ് കോളേജ് ഗ്ലോബൽ പീസ് കോർപ്സും ഡിസാസ്റ്റർ മേനേജ്മെൻ്റ് ടാസ്ക് ഫോഴ്സും കോളേജ് വളൻ്റിയേഴ്സിനായി ഏപ്രിൽ,മെയ് മാസങ്ങളിൽ ട്രെയിനിങ്ങ് പ്രോഗ്രാം നടക്കുമെന്നും സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെൻ്റ് മേധാവി ഡോ.സി. ജെസ്സിൻ സമാപന ചടങ്ങിൽ അറിയിച്ചു.

| Activities | Colleges | Kerala | India | Campus Life

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  CampusLife WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....