ദേശീയ ശാസ്ത്ര ദിനത്തോടനുബന്ധിച്ച് സെൻ്റ് ജോസഫ്സ് കോളേജ് (ഓട്ടോണമസ്) ഇരിങ്ങാലക്കുടയിലെ ബയോടെക്നോളജി വിഭാഗവും കേരള അക്കാദമി ഓഫ് സയൻസും സംയുക്തമായി സെമിനാർ സംഘടിപ്പിച്ചു.തദ്ദേശീയ സാങ്കേതിക വിദ്യകളിലൂടെ ഭാരത വികസനം വിഷയ ത്തിലായിരുന്നു സെമിനാർ. "ബയോടെക് ക്വെസ്റ്റ് " എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി കേരള അക്കാദമി ഓഫ് സയൻസ് വൈസ് പ്രസിഡൻ്റ് ഡോ.രഘു കെ.ജി ഉദ്ഘാടനം ചെയ്തു.
പുതിയ യുവ സമൂഹം ശാസ്ത്രത്തെ വളരെ പ്രാധാന്യത്തോടെ നോക്കിക്കാണണമെന്നും അത് അടുത്ത തലമുറകൾക്കും പ്രപഞ്ചത്തിന്റെ നിലനിൽപിനും അനിവാര്യമാണെന്നും ഡോ രഘു തന്റെ ഉദ്ഘാടന പ്രസംഗത്തിൽ വിദ്യാർത്ഥികളെ ഉദ്ബോധിപ്പിച്ചു .ബയോടെക്നോളജി വിഭാഗം മേധാവി ഡോ. നൈജിൽ ജോർജ് സ്വാഗത പ്രസംഗവും കോളേജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബ്ലെസി അധ്യക്ഷതയും വഹിച്ചു. ചടങ്ങിൽ സെൽഫ് ഫിനാൻസ് കോഴ്സ് കോർഡിനേറ്റർ ഡോ. സിസ്റ്റർ റോസ് ബാസ്റ്റിൻ , ഡീൻ ഓഫ് സയൻസ് ഡോ. മനോജ് എ .എൽ എന്നിവർ ആശംസകളർപ്പിച്ചു .
ഡോ. സുജാ ഹരിദാസ് ( അസോസിയേറ്റ് പ്രൊഫസർ, കെമിസ്റ്ററി വിഭാഗം, കുസാറ്റ്) പ്രകൃതി സംരക്ഷണം മുൻ നിർത്തിയുള്ള ഊർജ്ജ ഉല്പാദനത്തിൻ്റെ പ്രാധാന്യത്തെ ക്കുറിച്ചും , ഡോ. സ്നേഹ യോഗീന്ദ്രൻ (അസിസ്റ്റൻ്റ് പ്രൊഫസർ , ബയോടെക്നോളജി വിഭാഗം, കുസാറ്റ്) ആധുനിക സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി കൊണ്ടുള്ള ജനിതക മാറ്റങ്ങളെ കുറിച്ചും സംസാരിച്ചു.
ബയോടെക്നോളജി വിഭാഗം അസോസിയേഷൻ സെക്രട്ടറി നന്ദന രഘുനാഥൻ നന്ദി രേഖപ്പെടുത്തി.