സീറോ മലബാർ സഭയുടെ മേജർ ആർച്ച്ബിഷപ്പായി സ്ഥാനമേറ്റ സെൻറ് തോമസ് കോളേജ് മുൻ മാനേജർകൂടിയായ മാർ റാഫേൽ തട്ടിലിനു ഫെബ്രുവരി 26 രാവിലെ ഒമ്പതിനു പാലോക്കാരൻ ചത്വരത്തിൽ വച്ച് പ്രൗഢ ഗംഭീരമായ സ്വീകരണമൊരുക്കി. തട്ടിൽ പിതാവ് ഒന്നു മുതൽ പത്തു വരെ പഠിച്ച സെന്റ് തോമസ് ഹയർ സെക്കന്ററി സ്കൂളിന്റെ ആദരവും സംയുക്തമായി ഏറ്റുവാങ്ങി
അതോടൊപ്പംത്തന്നെ ഈ വർഷം വിരമിക്കുന്ന ശ്രീ. ജെയിംസ് വി പി (മെക്കാനിക്ക് ), ശ്രീ സുനിൽ എ കെ (ലൈബ്രറി അസിസ്റ്റൻ്റ് ) എന്നിവർക്ക് യാത്രയയപ്പും നൽകി.
ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ അധ്യക്ഷത വഹിച്ചു.പ്രിൻസിപ്പൽ റവ.ഡോ. മാർട്ടിൻ കൊളമ്പ്രത്ത്, എക്‌സിക്യൂട്ടീവ് മാനേജർ ഫാ. ബിജു പാ ണേങ്ങാടൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
പ്രസ്തുത ചടങ്ങിൽ വച്ച് കോളേജിന്റെ ശതാബ്ദി ആഘോഷ സ്മരണികയും ഗവേഷണ വിഭാഗ ങ്ങളുടെ സുവർണ ജൂബിലി സ്മരണികയും പ്രകാശനം ചെയ്തു. ഇതോടൊപ്പം വീൽ ചെയർ വിതരണവും കോളജിലെ നിർധനനായ വിദ്യാർഥിക്കു ഭവന നിർമാണത്തിനായി 5 ലക്ഷം രൂപ ധനസഹായവും നൽകി. കഴിഞ്ഞ 2 വർഷത്തിനുള്ളിൽ ലൈബ്രറിയിൽ നിന്ന് ഏറ്റവുമധികം പുസ്തകം വായിച്ച വിദ്യാർഥികളെ ആദരിക്കുകയും ചെയ്തു.