കേരള സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ സെൻ്റ് തോമസ് കോളേജിലേയും വിമലകോളേജിലേയും മൈനോറിറ്റി സെല്ലിൻ്റേയും നേതൃത്വത്തിൽ ബിരുദവിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് ക്യാമ്പ് - പാസ് വേഡ് സംഘടിപ്പിച്ചു.
കളക്ട്രേറ്റിലെ ന്യൂനപക്ഷ വകുപ്പിൻ്റേയും കോച്ചിംഗ് സെൻ്റർ ഫോർ മൈനോരിറ്റി യുത്ത്, തൃശ്ശൂരിൻ്റെയും സഹകരണത്തോടെ സംഘടിപ്പിച്ച ക്യാമ്പ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. വി.എസ്. പ്രിൻസ് ഉദ്ഘാടനം ചെയ്തു.
കോച്ചിംഗ് സെൻ്റർ ഫോർ മൈനോരിറ്റി യുത്ത്, തൃശ്ശൂരിൻ്റെ പ്രിൻസിപ്പാൾ, ഡോ. സുലൈഖ അധ്യക്ഷത വഹിച്ച യോഗത്തിൽ സെൻ്റ് തോമസ് കോളേജ് പ്രിൻസിപ്പാൾ -റവ.ഡോ. മാർട്ടിൻ കൊളമ്പ്രത്ത്, മൈനോറിറ്റി സെൽ കൺവീനർ ഡോ. ഡെയ്സൻ പാണേങ്ങാടൻ, ന്യൂനപക്ഷ വകുപ്പ് സൂപ്രണ്ട്- ശ്രീമതി ജ്യോതി, ഡോ. മേരി തോമസ് എന്നിവർ പ്രസംഗിച്ചു. ഡോ. ജോസഫ്, നിസാം എന്നിവർ ക്ലാസ്സുകൾക്കു നേതൃത്വം നൽകി.
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ CampusLife WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....