ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിൽ 'യൂത്ത് പാർലമെൻ്റ്


ചൂടേറിയ  സംവാദങ്ങളും ചർച്ചകളുമായി കോളേജ് യൂണിയൻ 'യുക്ത' നടത്തിയ യൂത്ത് പാർലമെൻ്റ് തൃശൂർ ലോക് സഭാംഗം ടി. എൻ പ്രതാപൻ ഉദ്ഘാടനം ചെയ്തു.

നിയമസഭാംഗമായ അഡ്വ.  പി. വി. ശ്രീനിജിൻ മുഖ്യപ്രഭാഷകനായിരുന്നു.
ഇന്ത്യ എന്ന ജനാധിപത്യ രാജ്യത്തിൻ്റെ സാമൂഹിക ശാസ്ത്രജ്ഞരായി ഓരോരുത്തരും മാറണമെന്ന്             എം.പി.  ടി എൻ പ്രതാപൻ അഭിപ്രായപ്പെട്ടു. നിയമം ഉണ്ടാക്കുന്നവരും നിയമത്തിന് അതീതരല്ല എന്ന ജനാധിപത്യ വീക്ഷണത്തെ മനസിലുറപ്പിക്കേണ്ട ആവശ്യകത എം എൽ എ ശ്രീനിജൻ ചൂണ്ടിക്കാട്ടി.
 വിദ്യാർത്ഥിനികളിലെ നേതൃപാടവം  വളർത്തുന്നതിനും  ഇന്ത്യൻ പാർലിമെൻ്റിലെ പ്രവർത്തനങ്ങൾ മനസ്സിലാക്കുന്നതിനും  സംഘടിപ്പിച്ച പരിപാടി സത്യപ്രതിജ്ഞാ ചടങ്ങോടെ ആരംഭിച്ചു. ചോദ്യോത്തര വേളയിൽ
പുതിയ വിദ്യാഭ്യാസ നയം, കർഷക സമരം, അഗ്നിവീർ പദ്ധതി, മണിപ്പൂർ കൂട്ടക്കൊല തുടങ്ങി  കാലിക പ്രസക്തമായ വിഷയങ്ങളിൽ  ചർച്ചകൾ നടന്നു. പ്രതിപക്ഷ ഭാഗത്ത് നിന്നും ഉയർന്ന ചോദ്യങ്ങൾക്ക് ഭരണ പക്ഷം മറുപടി നൽകി.     പ്രിൻസിപ്പൽ ഡോ സി ബ്ലെസ്സി , അസ്സി. പ്രഫസ്സർ ഡോ. മനോജ് ലാസർ, സ്റ്റുഡൻ്റ് എഡിറ്റർ  എയ്ഞ്ചലിൻ സണ്ണി എന്നിവർ സംസാരിച്ചു.

| Activities | Colleges | Kerala | India | Campus Life

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  CampusLife WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....