മുഹമ്മദ് ജാസിം ബെസ്റ്റ് ഔട്ട് ഗോയിങ് സ്റ്റുഡൻറ്: "ഫെയർവെൽ 2K24" ആഘോഷിച്ച് മാള മെറ്റ്സ് കോളേജ്


കോഴിക്കോട് സർവ്വകലാശാലയിലെ അഫിലിയേറ്റഡ് കോളേജായ തൃശൂർ മാള മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ അവസാന വർഷ വിദ്യാർത്ഥികൾക്കായി യാത്രയയപ്പ് "ഫെയർവെൽ 2K24" സമുചിതമായി ആഘോഷിച്ചു . "ബെസ്റ്റ് ഔട്ട് ഗോയിങ് സ്റ്റുഡൻറ് 2K24" ആയി തിരഞ്ഞെടുത്തത് ബിസിഎ അവസാന വർഷ വിദ്യാർത്ഥി മുഹമ്മദ് ജാസിം ആണ്. പഠന കാര്യത്തിലും പഠനേതര കാര്യങ്ങളിലും മികവ് പുലർത്തിയതാണ് ജാസിമിന് ഈ അവാർഡിന് അർഹനാക്കിയത്.

ജാസിമിന് യോഗത്തിൽ വച്ച് മെമെന്റോയും സർട്ടിഫിക്കറ്റും മാള എജുക്കേഷണൽ ട്രസ്റ്റ് ചെയർമാൻ ഡോ. ഷാജു ആന്റണി വിതരണം ചെയ്തു. എല്ലാ  കോഴ്സുകളിലേയും വിദ്യാർത്ഥികൾക്ക് ഒരുമിച്ചായിരുന്നു കോളേജിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകിയത്.

"ഫെയർവെൽ 2K24" എന്ന പേരിൽ നടത്തിയ ചടങ്ങ് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും അനുഭവം പങ്കുവയ്ക്കലും കൊണ്ട് ആസ്വാദ്യകരമായിരുന്നു. യോഗം നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തത് മാള എജുക്കേഷണൽ ട്രസ്റ്റ് ചെയർമാൻ ഡോ. ഷാജു ആന്റണി ഐനിക്കൽ ആണ്. സ്വാഗതം പറഞ്ഞത് കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസ് പ്രിൻസിപ്പാൾ ഡോ. ഫോൺസി ഫ്രാൻസിസ് ആയിരുന്നു.

മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സിഇഒ ഡോ. വർഗീസ് ജോർജ്, അക്കാദമിക് ഡയറക്ടർ ഡോ. എ. സുരേന്ദ്രൻ, മെറ്റ്സ് സ്കൂൾ ഓഫ് എഞ്ചിനീയറിംഗ് പ്രിൻസിപ്പാൾ . പ്രൊഫ. (ഡോ.) അംബിക ദേവി അമ്മ ടി., മെറ്റ്സ് പോളിടെക്നിക് കോളേജ് പ്രിൻസിപ്പാൾ റെയ്മോൻ പി.  ഫ്രാൻസിസ്, കോമേഴ്സി വിഭാഗം മേധാവി പ്രൊഫ. രാജീ ഹരി, ബിസിനസ് അഡ്മിനിസ്ട്രേഷൻ വിഭാഗം മേധാവി പ്രൊഫ. രസീല പി എസ്., കമ്പ്യൂട്ടർ അപ്ലിക്കേഷൻ വിഭാഗം മേധാവി പ്രൊഫ. വിനേഷ് കെ വി, ഇംഗ്ലീഷ് വിഭാഗം മേധാവി പ്രൊഫ. രമ്യ വി.ആർ. തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

ഈ വർഷം കോളേജിൽനിന്ന് ക്യാമ്പസ് പ്ലേസ്മെന്റ് വഴി സെലക്ഷൻ ലഭിച്ചവർക്ക് ഓഫർ ലെറ്ററുകൾ വിതരണം നടത്തി. മികച്ച രീതിയിൽ ക്യാമ്പസ് പ്ളേസ്മെന്റ് ഡ്രൈവ് നടത്തി യോഗ്യരായ എല്ലാവർക്കും ഓഫർ ലെറ്ററുകൾ ലഭിക്കുവാൻ അക്ഷീണം പ്രയത്നിച്ച പ്ലീസ്മെൻറ് ഓഫീസർമാരായ പ്രൊഫ. ജെറിൻ ജോർജ് കെ, പ്രൊഫ. സന്ധ്യ ടി.ജെ എന്നിവർക്ക് പ്രത്യേക പുരസ്കാരങ്ങൾ മാള എജുക്കേഷണൽ ട്രസ്റ്റ് ചെയർമാൻ ഡോ. ഷാജു ആന്റണി യോഗത്തിൽ വിതരണം ചെയ്തു. അവസാന വർഷത്തെ എല്ലാ വിദ്യാർത്ഥികളും എല്ലാ അധ്യാപകരുടെയും അനുഗ്രഹം വാങ്ങിയാണ് പിരിഞ്ഞുപോയത്.

| Activities | Colleges | Kerala | India | Campus Life|

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  CampusLife WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....