എസ്ബി കോളജിൽ പെൺകുട്ടികൾക്കും ഇനി പ്രവേശനം


'ഗേറ്റും തള്ളി തുറന്നു പെൺപട എത്തുന്നു. വരവ് “അഞ്ഞൂറാനെ' കാണാനല്ല. “നുറ്റാണ്ട് പിന്നിട്ട ചങ്ങനാശേരിയിലെ അക്ഷരമുത്തശ്ശി എസ്ബി കോളജിൽ പഠിക്കാനാണ് അവരു ടെ വരവ്. ആൺകുട്ടികൾക്കു മാ തം പ്രവേശനമുണ്ടായിരുന്ന ബി രുദ കോഴ്സുകൾ പഠിക്കാൻ ഇനി പെൺകുട്ടികളെത്തും. എഫ് വൈയുജിപി (നാല് വർഷത്തെ ബിരുദം) എന്ന പുതിയ വിദ്യാഭ്യാസ നയം അടിസ്ഥാനമാക്കിയാണു ബിരുദ കോഴ്സുകളിലേക്കു പെൺകുട്ടികൾക്കു പ്രവേശനം നൽകുന്നത്. ശതാബ്ദി പിന്നിട്ട കോളജിന്റെ ചരിത്രത്തിൽ ആൺകുട്ടികൾ മാത്രം കയ്യടക്കിവച്ചിരുന്ന ബിരുദ കോഴ്സുകളിലേക്കു പെൺകുട്ടി കളെത്തുന്നതോടെ പുതിയൊരു അധ്യായമാണു തുറക്കുന്നത്.  
മലയാളത്തിന്റെ നിത്യഹരിതനായകൻ പ്രേംനസീർ, നടൻ കുഞ്ചാക്കോബോബൻ, ആർച്ച് ബിഷപ് ഇമെരിറ്റസ് മാർ ജോസഫ് പൗവത്തിൽ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മേജർ ആർച്ച് ബിഷപ് ഇമെരിറ്റസ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, സംവിധായകരായ സിബി മലയിൽ, ജീ ജോസഫ് തുടങ്ങി എസ്ബിയിൽ നിന്നു പഠിച്ചിറങ്ങിയ പുരുഷ കേസരികളുടെ പേരും പെരുമയും പിന്തുടരാനാണ് പെൺപുലികളും എത്തുന്നത്. 

എയ്ഡഡ് മേഖലയിൽ 11 ഡി ഗ്രി കോഴ്സുകളും 14 പിജി കോഴ്സുകളും 10 റിസർച് പ്രോഗ്രാമുകളും സെൽഫ് ഫിനാൻസിങ് വിഭാഗത്തിൽ 8 ഡിഗ്രി കോഴ്സുകളും 6 പിജി കോഴ്സുകളും 3 ഡോക്ടറൽ പ്രോഗ്രാമുകളും ഇവിടെ ഉണ്ട്. നിലവിൽ പിജി കോഴ്സുകളിലും സെൽഫ് ഫിനാൻസിങ് ബിരുദ കോഴ്സുകളി ലും മാത്രമാണ് പെൺകുട്ടികൾ പഠിക്കുന്നത്. കഴിഞ്ഞ മൂന്നു വർഷത്തിനിടെ 1300 വിദ്യാർഥികൾക്കാണു കോളജിന്റെ നേതൃത്വത്തിൽ വിവിധ സ്ഥാപനങ്ങളിലേക്ക് ജോബ്ഫെയർ ക്യാംപുകളിലൂടെ ജോലി ഉറപ്പാക്കിയത്.

| Activities | Colleges | Kerala | India | Campus Life|

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  CampusLife WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....