"മേരാ യുവഭാരത് സുഗന്ധ ഉദ്യോഗ് മന്ദൻ" പരിശീലന പരിപാടി @ Carmel College (Autonomous) Mala


കേരള സ്പൈസസ് ബോർഡിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന ഭാരതീയ ഏലം ഗവേഷണ കേന്ദ്രവും (മയിലാടുംപാറ, ഇടുക്കി) മാള കാർമ്മൽ കോളേജ് ബോട്ടണി വിഭാഗവും സംയുക്തമായി "മേരാ യുവഭാരത് സുഗന്ധ ഉദ്യോഗ് മന്ദൻ" പരിശീലന പരിപാടി സംഘടിപ്പിച്ചു.ഭാരതീയ ഏലം ഗവേഷണ കേന്ദ്രം സീനിയർ സയൻ്റിസ്റ്റും ക്രോപ് ഇംപ്രൂവ്മെൻ്റ് ആൻഡ് ബയോടെക്നോളജി വിഭാഗം മേധാവിയുമായ ഡോ.കെ.പ്രദീപ്കുമാർ ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ കോളേജ് പ്രിൻസിപ്പാൾ ഡോ. സിസ്റ്റർ സീന സി എം സി  അധ്യക്ഷയായിരുന്നു.

ഇന്ത്യൻ സുഗന്ധവ്യഞ്ജനവ്യവസായം, ഏലം വൈവിധ്യവും പ്രജനനവും സുഗന്ധവ്യഞ്ജനങ്ങളും മൂല്യവർധിത ഉല്പന്നങ്ങളും എന്നീ വിഷയങ്ങളിൽ ഡോ. കെ. പ്രദീപ്കുമാർ (സീനിയർ സയൻ്റിസ്റ്റ്, ഐ സി ആർ ഐ ), ഡോ. കെ.എ.സാജു(സീനിയർ സയൻ്റിസ്റ്റ്, ഐ .സി. ആർ .ഐ ), ശ്രീമതി ലിജിനി കെ. ആർ (റിസർച്ച് അസോസിയേറ്റ്, ഐ സി ആർ. ഐ ) എന്നിവർ പരിശീലന ക്ലാസുകൾ നയിച്ചു. ബോട്ടണി വിഭാഗം മേധാവി ഡോ. ബിന്ദു കെ.ബി , പ്രോഗ്രാം കോർഡിനേറ്റർ ഡോ . സിഞ്ചു മോൾ തോമസ്, ബോട്ടണി വിഭാഗം അധ്യാപിക അമിയ ഷാജു എന്നിവർ പ്രസംഗിച്ചു.

| Activities | Colleges | Kerala | India | Campus Life|

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  CampusLife WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....