മാള കാർമൽ കോളേജ് ഓട്ടോണോമസിൽ വനിതാ സെല്ലിന്റെ ആഭിമുഖ്യത്തിൽ വനിതാ ദിനം ആഘോഷിച്ചു. അതിനോടനുബന്ധിച്ചു 'സ്ത്രീകളുടെ സമത്വത്തിനും ഉൾപെടുത്തലിനുമുള്ള മാർഗങ്ങൾ' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു . ഇരിങ്ങാലക്കുട സബ്ഡിവിഷനിലെ പിങ്ക് പോലീസ് ഓഫീസർ സീമ എ.ആർ ഉദ്ഘാടനം ചെയ്തു.
കോളജ് പ്രിൻസിപ്പൽ ഡോ. സി. കൊച്ചുത്രേസ്യ അധ്യക്ഷത വഹിച്ചു.തൃശൂർ വനിതാ ശിശു ക്ഷേമ വിഭാഗത്തിലെ ദീപ ജോസ് പ്രഭാഷണം നടത്തി.ഉച്ചക്ക് വിദ്യാർത്ഥികളുടെ നൃത്താവിഷ്കാരത്തിനു ശേഷം സീനിയർ സിവിൽ പോലീസ് ഓഫീസറായ ജിജി.വി.വി സെൽഫ് ഡിഫെൻസിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി.
വനിതാ സെൽ കോർഡിനേറ്റർമാരായ റീന ടി. കെ, ആൻസിലിൻ ആന്റു എന്നിവർ പ്രസംഗിച്ചു.
| Activities | Colleges | Kerala | India | Campus Life|
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ CampusLife WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....