കമ്പ്യൂട്ടർ സയൻസ് നാഷണൽ സെമിനാർ @ Sahrdaya College of Advanced Studies Kodakara


കൊടകര  സഹൃദയ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ  കമ്പ്യൂട്ടർ സയൻസ് വിഭാഗം , എമേർജിങ്ങ് ട്രെൻഡ്സ് ഇൻ ഇൻഫർമേഷൻ ടെക്നോളജി എന്ന വിഷയത്തിൽ ഏകദിന നാഷണൽ സെമിനാർ സംഘടിപ്പിച്ചു. രാവിലെ 10 മണിക്ക് സെമിനാർ ഹാളിൽ ചേർന്ന ഉദ്ഘാടനയോഗത്തിന് സഹൃദയ കോളേജ് എക്സിക്യൂട്ടീവ് ഡയറക്ടർ റവ .ഡോ. ഡേവിസ് ചെങ്ങിനിയാടൻ അധ്യക്ഷനായി. കോയമ്പത്തൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ആർട്ടിഫിഷ്യൻ ഇൻ്റലിജൻസ് ഏൻഡ് മെഷീൻ ലേണിങ്ങ് അസോസിയേറ്റ് പ്രൊഫസർ ഡോ. ഇ ചന്ദ്ര ബ്ലെസി സെമിനാർ ഉദ്ഘാടനം ചെയ്തു.

ബാംഗ്ലൂർ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് ബിസിനസ് ഏൻഡ് മാനേജ്ൻ്റ് വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസറായ ഡോ ജസ്റ്റിൻ ജോയ് മുഖ്യ പ്രബന്ധം അവതരിപ്പിച്ചു. വിവിധ കോളേജുകളിൽ നിന്നുള്ള അധ്യാപകരും ഗവേഷണവിദ്യാർഥികളും പ്രബന്ധങ്ങളവതരിപ്പിച്ചു 

.നൈപുണ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻ്റ് കമ്പ്യൂർ സയൻസ് വിഭാഗം മേധാവി ജയകൃഷ്ണൻ , സഹൃദയ കോളേജ് പി.ജി. ഡിപ്പാർട്ട്മെൻ്റ് ഓഫ് കമ്പ്യൂട്ടർ സയൻസ് അസിസ്റ്റൻ്റ് പ്രൊഫസർ രഞ്ജിത് എം. എന്നിവർ പ്രബന്ധങ്ങൾ വിലയിരുത്തി സംസാരിച്ചു. പ്രിൻസിപ്പൽ ഡോ. മാത്യുപോൾ ഊക്കൻ , വൈസ് പ്രിൻസിപ്പൽ ഡോ. റാണി എം.ജെ,  സയൻസ് വിഭാഗം ഡീൻ ഡോ. ജോയ് കെ.എൽ , ഫിനാൻസ് മാനേജർ റവ . ആൻ്റോ  വട്ടോളി എന്നിവർ സന്നിഹിതരായിരുന്നു.

| Activities | Colleges | Kerala | India | Campus Life|

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  CampusLife WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....