മങ്കര സദനം കുമരൻ കോളേജിൽ വച്ച് നടന്ന കോഴിക്കോട് സർവ്വകലാശാല വടംവലി മത്സരത്തിൽ പുരുഷ വിഭാഗത്തിലും വനിതാ വിഭാഗത്തിലും കൊടകര സഹൃദയ കോളേജ് ജേതാക്കളായി. മിക്സഡ് വിഭാഗത്തിൽ നൈപുണ്യ കോളേജ് കൊരട്ടിക്കാണ് ഒന്നാം സ്ഥാനം.
പുരുഷ വിഭാഗത്തിൽ നൈപുണ്യ കോളേജ് കൊരട്ടി രണ്ടാം സ്ഥാനവും ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജ് പത്തിരിപ്പാല മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വനിതാ വിഭാഗത്തിൽ പാലക്കാട് മേഴ്സി കോളേജ് രണ്ടാം സ്ഥാനവും തൃശ്ശൂർ വിമല കോളേജ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മിക്സഡ് വിഭാഗത്തിൽ ഗവൺമെന്റ് കോളേജ് പത്തിരിപ്പാല രണ്ടാം സ്ഥാനവും, ക്രൈസ്റ്റ് കോളേജ് ഇരിഞ്ഞാലക്കുട മൂന്നാം സ്ഥാനവും നേടി.
സദനം കുമരൻ കോളേജ് ഡയറക്ടർ പ്രൊഫ: രവികുമാർ മത്സരങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ പ്രൊഫ: മുരുകൻ ബാബു, കോളേജ് ഡീൻ ബാലഗോപാൽ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.കോഴിക്കോട് സർവ്വകലാശാല കായിക വകുപ്പ് മേധാവി ഡോക്ടർ കെ പി മനോജ് സമ്മാനദാനം നിർവഹിച്ചു ടഗ് ഓഫ് വാർ അസോസിയേഷൻ സ്റ്റേറ്റ് സെക്രട്ടറി ഷാൻ മുഹമ്മദ് കോളേജ് കായിക വകുപ്പ് മേധാവി അഭിഷേക് ബി എന്നിവർ സംസാരിച്ചു.
| Activities | Colleges | Kerala | India | Campus Life|
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ CampusLife WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....