തൃശ്ശൂർ ജില്ലയിൽ ആദ്യ സ്റ്റാൻഡേർഡ്സ് ക്ലബ്ബ് വേദിയൊരുക്കി ഇരിഞ്ഞാലക്കുട സെന്റ് ജോസഫ്സ് കോളേജ്


ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജ് സ്റ്റാൻഡേർഡ്സ് ക്ലബ് ഉദ്ഘാടനം ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് കൊച്ചി ബ്രാഞ്ച് പ്രതിനിധി ശ്രീ. സരുൺ കെ. കെ നിർവഹിച്ചു.  ജില്ലയിലെ ആദ്യ സ്റ്റാൻഡേർഡ്സ് ക്ലബ് വേദിയായ സെന്റ് ജോസഫ്സിനെ അനുമോദിച്ച അദ്ദേഹം തിരക്കേറിയ ജീവിതത്തിൽ നാം പലപ്പോഴും  ഉപയോഗിക്കുന്ന നിത്യോപകരണങ്ങളുടെ സുരക്ഷിതത്വത്തിൽ പുലർത്തേണ്ട ജാഗ്രതയെ കുറിച്ചും ബി ഐ എസ്, ഐ എസ് ഒ തുടങ്ങിയ നിലവാരം അളക്കുന്ന മുദ്രകളെ കുറിച്ചും സംസാരിച്ചു.

ഭാവി തലമുറയിൽ ഇന്ത്യൻ സ്റ്റാൻഡേർഡ്സിനെ കുറിച്ചുള്ള ഗുണനിലവാരബോധവും, അവബോധവും പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായാണ് സ്റ്റാൻഡേർഡ്സ് ക്ലബ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. സ്റ്റാൻഡേർഡ്സ് ക്ലബ് കോർഡിനേറ്റർ ഡോ. ബിബിത ജോസഫ് സ്വാഗത പ്രസംഗവും, കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ എലൈസ അധ്യക്ഷതയും വഹിച്ചു.തുടർന്ന് ഐ. ക്യു. എ. സി കോർഡിനേറ്റർ ഡോ. ടി . വി ബിനു ആശംസകൾ അർപ്പിച്ചു. സ്റ്റാൻഡേർഡ്സ് ക്ലബ് വിദ്യാർത്ഥി പ്രതിനിധി  ആഗ്ന മരിയ ജോണി നന്ദി രേഖപ്പെടുത്തി.

| Activities | Colleges | Kerala | India | Campus Life|

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  CampusLife WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....