മോഡലിംഗ് രംഗത്തേക്ക് ക്യാറ്റ് വാക് ചെയ്ത് ജോസഫൈറ്റ്സ് - St. Joseph's College (Autonomous) Irinjalakuda


ഇരിങ്ങാലക്കുട : കണ്ണുകളിലും ചുവടിലും ആത്മവിശ്വാസം നിറച്ച് അവർ മുപ്പത് പേർ വേദിയിൽ വർണങ്ങളായി വിടർന്നു. മോഡലിംഗിൻ്റെ വിശാല ലോകത്തേക്കുള്ള  ചുവടുവയ്പിന് അവർക്ക് ധൈര്യം നൽകിയത് 

 സെൻ്റ്.ജോസഫ്‌സ് കോളേജിലെ  കോസ്റ്റ്യൂം  ആൻഡ് ഫാഷൻ ഡിസൈനിങ് വിഭാഗം.  വാല്യൂ ആഡഡ് കോഴ്സായ ഫാഷൻ കൊറിയോഗ്രഫി ആൻ്റ് സ്റ്റൈലിങ്ങിൻ്റെ ഭാഗമായി ഡിപ്പാർട്ട്മെൻ്റ് നടത്തിയ ഫാഷൻ ഷോയിൽ വിദ്യാർത്ഥിനികൾ മികച്ച പ്രകടനം നടത്തി. പ്രശസ്‌ത കോറിയോഗ്രഫർ ദേവ് ബിൻ രാജിൽ നിന്നും   പരിശീലനം ലഭിച്ച ഇരുപത്തഞ്ച് വിദ്യാർഥിനികൾ  വസ്ത്രങ്ങളിലെ വൈവിധ്യവുമായി റാംപിൽ അണിനിരന്നു. മൂന്ന് ടീം ആയിട്ടാണ് അവർ വേദിയിൽ എത്തിയത്. ഫാഷൻ ഷോയുടെ ഭാഗമായി  വിദ്യാർത്ഥിനികൾ വിവിധ  കലാപരിപാടികളും  അവതരിപ്പിച്ചു . 

സെൽഫ് ഫിനാൻസിങ് വിഭാഗം കോർഡിനേറ്റർ  ഡോ .സിസ്റ്റർ റോസ് ബാസ്റ്റിൻ കുട്ടികൾക്ക് കോഴ്‌സ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്‌തു. പ്രൊഫഷണലായി മോഡലിങ്ങിനെ മനസിലാക്കാനും ജോലി സാദ്ധ്യതകൾ കണ്ടെത്താനും സഹായിക്കുന്ന സർട്ടിഫിക്കറ്റ് കോഴ്സിന് മുപ്പതു മണിക്കൂർ സിലബസാണുള്ളത്. എല്ലാ ശനിയാഴ്ചകളിലുമാണ് കോസ്റ്റ്യും ആൻ്റ് ഫാഷൻ ഡിപ്പാർട്ട്മെൻ്റ് ക്ലാസ് നൽകുന്നത്.

| Activities | Colleges | Kerala | India | Campus Life|

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  CampusLife WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....