ഇരിങ്ങാലക്കുട സെൻ്റ്.ജോസഫ്സ് (ഓട്ടോണമസ് )കോളേജിൽ മെറിറ്റ് ഡേ ആഘോഷിച്ചു.അക്കാദമിക അക്കാദമികേതര വിഷയങ്ങളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികളെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു. സയൻസ് വിഭാഗം ഉപഹാര സമർപ്പണത്തിൻ്റെ ഉദ്ഘാടനം കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് ഇരിങ്ങാലക്കുട വില്ലേജ് ഓഫീസറും കലാലയത്തിലെ പൂർവ്വ വിദ്യാർത്ഥിനിയുമായ രശ്മി വി.എൻ.നിർവ്വഹിച്ചു.
ആർട്സ് വിഭാഗം സമ്മാനദാനം ഉദ്ഘാടനം ചെയ്ത് സംസാരിച്ചത് വരവീണ സ്കൂൾ ഓഫ് മ്യൂസിക്കിൻ്റെ ഫൗണ്ടറും ഡയറക്ടറും കലാലയത്തിലെ പൂർവ്വ വിദ്യാർത്ഥിനിയുമായ ശ്രീവിദ്യ വർമ്മയായിരുന്നു. പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബ്ലെസി, വൈസ് പ്രിൻസിപ്പൽ ഡോ.സി.എലൈസ, കെമിസ്ട്രി വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസറും കോളേജിലെ ഡീൻ ഓഫ് സയൻസുമായ ഡോ.മനോജ് ലാസർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
| Activities | Colleges | Kerala | India | Campus Life|
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ CampusLife WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....