റോഡ് സുരക്ഷ നിയമങ്ങളെക്കുറിച്ച് സെമിനാർ സംഘടിപ്പിച്ചു. @ St. Joseph's College (Autonomous) Irinjalakuda


ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജിൽ ഹിന്ദി വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ റോഡ് സുരക്ഷ നിയമങ്ങളെക്കുറിച്ച് സെമിനാർ സംഘടിപ്പിച്ചു. വടക്കാഞ്ചേരി ജോയിന്റ് ആർ.ടി.ഒ അഫ്സൽ അലിയാണ് റോഡ് നിയമങ്ങളെ പറ്റിയും റോഡിൽ പാലിക്കേണ്ട മര്യാദകളെ പറ്റിയും ബോധവത്കരണം നടത്തിയത്.  മലിനീകരണം കുറയ്ക്കുന്നതിൻ്റെ ആവശ്യകതയെപ്പറ്റിയും അതിനുള്ള മാർഗങ്ങളെപ്പറ്റിയും സംസാരിച്ച അദ്ദേഹം വിദ്യാർത്ഥിനികളുടെ സംശയങ്ങൾക്കും മറുപടി നൽകി. ചടങ്ങിൽ അധ്യക്ഷത വഹിച്ച ഹിന്ദി വിഭാഗത്തിലെ മുൻ മേധാവി ഡോ. ലിസമ്മ ജോൺ അദ്ദേഹത്തിനു ഉപഹാരം നൽകി ആദരിച്ചു.

| Activities | Colleges | Kerala | India | Campus Life|

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  CampusLife WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....