കോട്ടയ്ക്കൽ കോളേജിൽ ടൂറിസം ക്ളബ് ആരംഭിച്ചു.


മാള, കോട്ടയ്ക്കൽ സെന്റ് തെരേസാസ് ആർട്സ് &സയൻസ് കോളേജിൽ ടൂറിസം ക്ലബിന്റെ ഉദ്ഘാടനം മുസിരിസ് പ്രോജക്ട് മാനേജർ സജന വസന്തരാജ് നിർവ്വഹിച്ചു. പ്രിൻപ്പാൾ ഡോ. കെ. വി. പോളി അധ്യക്ഷനായിരുന്നു. മാനേജർ റവ. ഫാ. ജേക്കബ് ഞെരിഞ്ചാമ്പിള്ളി മുഖ്യ പ്രഭാഷണം നടത്തി. 

ടൂറിസം ക്ളബ് പ്രോഗ്രാം മാനേജർ ജോബി. സി. വി, വളന്റിയർ കൺവീനർ റഷീദ് റഹ് മാൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. അസോസിയേറ്റ് പ്രോഗ്രാം മാനേജർ ചന്ദ്രബോസ്. ഏ. ആർ. സ്വാഗതവും വളണ്ടിയർ കൺവീനർ കൊച്ചുത്രേസ്യ നന്ദിയും പറഞ്ഞു.

| Activities | Colleges | Kerala | India | Campus Life|

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  CampusLife WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....