വീടില്ലാത്തെ 2 കുടും ബങ്ങൾക്കു കൈത്താങ്ങായി ചങ്ങനാശേരി എസ്ബി കോളജ്

 


വീടില്ലാത്തെ 2 കുടും ബങ്ങൾക്കു കൈത്താങ്ങായി ചങ്ങനാശേരി എസ്ബി കോളജ്. ഒരു മഴ പെയ്താൽ ബന്ധുവീടു കളിൽ അഭയം തേടേണ്ട ഗതികേ ടിലായിരുന്ന 3 കുരുന്നുകൾ അട ങ്ങുന്ന പുളിങ്കുന്നിലെ ഒരു കുടും ബത്തിനും വെളിയനാട് ഗ്രാമ പഞ്ചായത്തിലെ, എസ്ബി കോളജിലെ പൂർവ വിദ്യാർഥിയുടെ കുടുംബത്തിനുമാണു വീടു നിർമിച്ചു നൽകിയത്. 

എംജി യൂണിവേഴ്സിറ്റി എൻഎസ്എസ് യൂണിറ്റും ചിറ്റിലപ്പിള്ളി ഫൗണ്ടേഷനുമായി ചേർന്നാണു പദ്ധതി നടപ്പിലാക്കിയത്. എംജി യൂണിവേഴ്സിറ്റി N.S.S. പ്രോഗ്രാം കോ.ഓർഡിനേറ്റർ പ്രഫ. ഇ.എൻ.ശിവദാസൻ താക്കോൽ വിതരണ ചട ങ്ങ് ഉദ്ഘാടനം ചെയ്തു. : എസ്ബി കോളജ് മാനേജർ ഫാ. ഡോ. ജെയിംസ് പാലയ്ക്കൽ : അധ്യക്ഷത വഹിച്ചു. പൂർവ വിദ്യാർഥിയും എൻഎസ്എസ് എം : ജി- ചിറ്റിലപ്പിള്ളി ഹൗസിങ് പ്രോജക്ട് കോ ഓർഡിനേറ്ററു - മായ ഡോ. എ.പി.സൂസമ്മയെ ചടങ്ങിൽ ആദരിച്ചു. 

ലോഗോയുടെ പ്രകാശനം പ്രിൻസിപ്പൽ ഫാ. റെജി പ്ലാത്തോട്ടം നിർവഹിച്ചു. വൈസ് പ്രിൻസിപ്പൽ ഡോ. ജോസഫ് ജോബ്, ബർസാർ ഫാ. മോഹൻ മാത്യു, ഡോ. ബെന്നി തോമസ്, ഡോ, ബെൻസൻ ജോസഫ്, ദീപക് സെബാ സ്റ്റ്യൻ, സി.അന്നാ, ദിയാ ഫാത്തിമ തുടങ്ങിയവർ പ്രസംഗിച്ചു.

| Activities | Colleges | Kerala | India | Campus Life|

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  CampusLife WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....