മദ്രാസ് ഐ ഐ ടി സർട്ടിഫികേഷൻ നേടി ക്രൈസ്റ്റ് ബി ബി എ വിദ്യാർഥികൾ


ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണോമസ് ) ബി ബി എ വിദ്യാർത്ഥികൾ 2023-24 NIRF റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തുള്ള മദ്രാസ് ഐ ഐ ടി യിൽ നിന്നും സ്ട്രാറ്റജി ഫോർമുലേഷൻ ആൻഡ് ഡാറ്റാ വിഷ്വലൈസേഷൻ എന്ന വിഷയത്തിൽ സർട്ടിഫിക്കേഷൻ പ്രോഗ്രാം പൂർത്തിയാക്കി. വിദ്യാർത്ഥികൾക് ക്രൈസ്റ്റ് കോളേജ് (ഓട്ടോണോമസ്) സെൽഫ് ഫിനാൻസിങ് ഡയറക്ടർ  ഡോക്ടർ വിൽ‌സൺ തറയിൽ സി എം ഐ സർട്ടിഫിക്കറ്റുകൾ കൈമാറി.

എഞ്ചിനീയറിംഗ്,  മാനേജ്മെന്റ് വിദ്യാർത്ഥികൾക്കായി പ്രത്യേകം രൂപകല്പന ചെയ്ത ഈ കോഴ്‌സ്  ബിസിനസ്‌ മേഖലയിൽ സാങ്കേതികവും തന്ത്രപരവുമായ കഴിവുകൾ വികസിപ്പിക്കുന്നതിനും ഡാറ്റാ അനലറ്റിക്സ്, ഇന്റർപ്രെറ്റേഷൻ എന്നിവയിൽ വൈദഗ്ദ്ധ്യം നേടുന്നതിനും സഹായിക്കുന്നു. SWOT, ചാറ്റ് ജിപിടി എന്നിവ ഉപയോഗിച്ച് ബിസിനസ്‌ നടപടിക്രമങ്ങൾ രൂപീകരിക്കാനും ടാബ്ലോ സോഫ്റ്റ്‌വെയറിലൂടെ ഡാറ്റാ വിശകലനം ചെയ്യാനും ഈ കോഴ്സ് പൂർത്തിയാക്കുന്നതിലൂടെ വിദ്യാർത്ഥികൾക് സാധിക്കുന്നു. ജോലിക്കായുള്ള ഇന്റർവ്യൂ, ഉന്നതവിദ്യാഭ്യാസം, പ്ലേയ്സ്‌മെന്റ്, ഇന്റേൺഷിപ് എന്നിവയിൽ മികവ് തെളിയിക്കുന്നതിനും ഈ കോഴ്‌സിലൂടെ വിദ്യാർത്ഥികൾക് അവസരം ലഭിക്കുന്നു.

| Activities | Colleges | Kerala | India | Campus Life|

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  CampusLife WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....