ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിലെ 1976-'79 ബി.എസ് സി.മാത്തമാറ്റിക്സ് ബാച്ചിന്റെ പൂർവ്വ വിദ്യാർത്ഥി അദ്ധ്യാപക സ്നേഹ സംഗമം കോളേജിലെ മരിയൻ ഹാളിൽ വെച്ച് 2024 ഏപ്രിൽ 6-ന് ശനിയാഴ്ച വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ റവ.സിസ്റ്റർ ബ്ലെസ്സി അദ്ധ്യക്ഷത വഹിച്ചു. ശ്രീമതി റീത്ത സി.വി.യുടെ പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. ശ്രീമതി ശാന്ത പോൾ സ്വാഗതം ആശംസിച്ചു. പൂർവ്വ അദ്ധ്യാപകരായ സിസ്റ്റർ സ്റ്റീഫൻ മേരി , ഡോ.കെ ജെ.ജോൺ, സിസ്റ്റർ വിജയ , സിസ്റ്റർ ട്രീസ പറോക്കാരൻ, ഡോ.കെ.വി.ഗീത എന്നിവരെ ചടങ്ങിൽ ആദരിച്ചു.
യോഗത്തിൽ, അടുത്ത പത്തു വർഷത്തേക്ക് അവസാന വർഷ ബി.എസ് സി.മാത്തമാറ്റിക്സിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന വിദ്യാർത്ഥിനിക്ക് റോളിങ്ങ് ട്രോഫിയും ക്യാഷ് അവാർഡും മെഡലും 1976-'79 ബി.എസ് സി. മാത്തമാറ്റിക്സ് വിദ്യാർത്ഥിനികൾ നൽകാൻ തീരുമാനിച്ചു. ശ്രീമതി കെ.രേണുക എല്ലാവർക്കും നന്ദി രേഖപ്പെടുത്തി. 45 വർഷത്തിനു ശേഷം കണ്ടുമുട്ടിയതിന്റെ ആഹ്ലാദം എല്ലാവരും പങ്കു വെച്ചു.

| Activities | Colleges | Kerala | India | Campus Life|
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ CampusLife WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....