കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസരംഗത്ത് അഭിമാനാർഹങ്ങളായ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട സി.എം.സി. സന്യാസിനീ സമൂഹം, ചരിത്രമുറങ്ങുന്ന മാളയുടെ മണ്ണിൽ പെൺകുട്ടികളുടെ ഉപരിപഠനാർത്ഥം 1981-ൽ ആരംഭിച്ച കാർമ്മൽ കോളേജിൽ 2023-24 മുതൽ ആൺകുട്ടികൾക്കു കൂടി പ്രവേശനം . പുതിയ വിദ്യാഭ്യാസ നയപ്രകാര ( നാല് വർഷ ബിരുദം - FYUGP) മാണ് ബിരുദ ബിരുദാനന്തര കോഴ്സുകളിലേയ്ക്ക് ആൺകുട്ടികൾക്കു കൂടി പ്രവേശനം നൽകുന്നത്.
എയ്ഡഡ് സ്വാശ്രയ മേഖലകളിലായി 19 ബിരുദ കോഴ്‌സുകളും 9 ബിരുദാനന്തര ബിരുദ കോഴ്‌സുകളും ഇന്റഗ്രേറ്റഡ് സോഷ്യോളജി, ബോട്ടണി റിസർച്ച് ഡിപ്പാർട്ടുമെന്റ്, 10 ഡിപ്ലോമ കോഴ്‌സുകളും 5 ആഡ്- ഓൺ കോഴ്‌സുകളും ഈ കലാലയത്തിലുണ്ട്. തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ ഉയർന്ന സാധ്യതകൾ പഠനരംഗത്ത് ലഭ്യമാക്കുന്ന ആറ് ബിവോക് കോഴ്‌സുകളും ( അക്കൗണ്ടിംഗ് & ടാക്സേഷൻ, അഗ്രിക്കൾച്ചർ, ബി.എഫ്.എസ്. ഐ., ഫാഷൻ ടെക്നോളജി, മൾട്ടീമീഡിയ സോഫ്ട് വെയർ ഡവലപ്പ്മെൻ്റ്) 2 എം. വോക് കോഴ്സും(എം. വോക് മൾട്ടീമീഡിയ, എo വോക് സോഫ്ട് വെയർ ഡവലപ്മെൻ്റ് )
വിദ്യാഭ്യാസത്തിന്റെ സാമൂഹികമാനത്തിന് ഊന്നൽ നൽകുന്ന കമ്മ്യൂണിറ്റി കോളേജും കാർമ്മലിന്റെ നിർണ്ണായകമായ വിദ്യാഭ്യാസ പ്രവർത്തനസംരംഭങ്ങളാണ്. വിവിധഘട്ടങ്ങളിലായി നടന്ന നാക് വിലയിരുത്തലുകളിൽ എ ഗ്രേഡോടെ ഉന്നതമായ വിജയമാണ് ഈ കലാലയം കരസ്ഥമാക്കിയത്. കലാ-കായിക രംഗങ്ങളിൽ ദേശീയ-അന്തർദേശീയതലങ്ങളിലായി കാർമ്മലിന്റെ വിദ്യാർത്ഥിനികൾ നേടിയെടുത്ത വിജയങ്ങൾ എന്നും സുവർണ്ണലിപികളിൽ രേഖപ്പെടുത്തിയവയാണ്. പഠനരംഗത്തും അധ്യയനരീതികളിലും, ഉന്നതനിലവാരം പുലർത്തുന്ന സാങ്കതികവിദ്യകളുടെ ഉൾച്ചേരൽ ഈ കലാലയത്തിലെ വിദ്യാഭ്യാസപ്രക്രിയയെ നൂതനമാക്കുന്നു. ഉന്നത വിദ്യാഭ്യാസ രംഗത്ത് സ്വന്തം കയ്യൊപ്പുചാർത്തികൊണ്ട് മാളയുടെ അഭിമാനമായി വിളങ്ങുന്ന കാർമ്മൽ കലാലയത്തിൽ ആൺകുട്ടികൾ കൂടി ചേരുന്നതോടെ ഒരു ചരിത്രമുഹൂർത്തത്തിനു കൂടിയാണ് നാം സാക്ഷ്യം വഹിക്കുന്നത്.
| Activities | Colleges | Kerala | India | Campus Life|
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ CampusLife WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....