ഓർമ്മച്ചെപ്പ് 2024 @ St. Thomas College (Autonomous) Thrissur


തൃശൂർ സെന്റ് തോമസ് കോളേജിലെ പൂർവ വിദ്യാർത്ഥികളുടെ ഓർമ്മച്ചെപ്പ് വീണ്ടും തുറക്കുന്നു. 

മെയ് 4 ശനിയാഴ്ച വൈകീട്ട് 5 മണിക്ക് പൂർവ വിദ്യാർത്ഥികളുടെ നൂറ്റിഅഞ്ചാമത് സംഗമം തൃശൂർ സെന്റ് തോമസ് കോളേജ് പാലോക്കാരൻ സ്‌ക്വയറിൽ നടക്കും.

കില ഡയറക്ടർ ജനറൽ ഡോ ജോയ് എളമൻ യോഗം ഉദ്ഘാടനം ചെയ്യും,

തൃശൂർ അതിരൂപതാ സഹായ മെത്രാനും കോളേജ് മാനേജരുമായ മാർ ടോണി നീലങ്കവിൽ സന്ദേശം നൽകും.

ഒ എസ് എ പ്രസിഡന്റ്‌ ശ്രീ സി എ ഫ്രാൻസിസ് അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ പ്രിൻസിപ്പാൾ ഫാ ഡോ മാർട്ടിൻ കെ എ, എക്സിക്യൂട്ടീവ് മാനേജർ ഫാ ബിജു പാണെങ്ങാടൻ,  ഒ എസ് എ സെക്രട്ടറി ശ്രീ ജെയിംസ് മുട്ടിക്കൽ കൺവീനർ ഡോ കെ പി നന്ദകുമാർ എന്നിവർ പ്രസംഗിക്കും. 

സെന്റ് തോമസ് കോളേജിലെ പൂർവ വിദ്യാർത്ഥികളായ കേരള യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ.  കെ.എസ് അനിൽ, മുൻ കോളേജിയറ്റ്  എഡ്യൂക്കേഷൻ ഡെപ്യൂട്ടി ഡയറക്ടറും കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി മുൻ സിൻഡിക്കേറ്റ് മെമ്പറുമായ ഡോ വി എം മനോഹരൻ, നേഫ്റോളജി ആൻഡ് ട്രാൻസ്‌പ്ലാന്റ് സീനിയർ കൺസൽടന്റ് ഡോ ടി ടി പോൾ, മികച്ച പത്രപ്രവർത്തകനും എഴുത്തുകാരനുമായ ശ്രീ ബാബു വളപ്പായ, എ ഗ്രേഡ് ഗിറ്റാരിസ്റ്റും, ടോപ് ഗ്രേഡ് ലൈറ്റ് മ്യൂസിക് കമ്പോസറും ആയ ശ്രീ പി ഡി തോമസ് എന്നിവരെയും കോളേജിൽ നിന്നും 1974, 1999, 2014 വർഷങ്ങളിൽ പഠനം പൂർത്തിയാക്കി പോയവരെയും, പഠനത്തിലും മറ്റു മേഖലകളിലും മികവ് പുലർത്തിയ വിദ്യാർത്ഥികളെയും പ്രത്യേകം ആദരിക്കും.

പഠനത്തിൽ മികവ് പുലർത്തിയ വിദ്യാർത്ഥികൾക്ക് ഒ എസ് എ ഏർപ്പെടുത്തിയിട്ടുള്ള എന്ഡോവ്മെന്റുകളും യോഗത്തിൽ വിതരണം ചെയ്യും.

യോഗത്തിൽ വിവിധ കലാപരിപാടികളും യോഗാനന്തരം സ്നേഹവിരുന്നും ഉണ്ടാകും.

സെന്റ് തോമസ് കോളേജിലെ മുഴുവൻ പൂർവ വിദ്യാർത്ഥികളും അധ്യാപകരും ഓർമ്മച്ചെപ്പ് തുറക്കുന്നതിനായി മെയ് 4 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് മുൻപ് പാലോക്കാരൻ  സ്‌ക്വയറിൽ എത്തിച്ചേരും.