വീട്ടിൽ കൃഷി ചെയ്യുന്നതിലൂടെ സ്വയം പര്യാപ്തത മാത്രമല്ല ലക്ഷ്യം ആക്കുന്നത് ആരോഗ്യ സംരക്ഷണം കൂടിയാണ്.ഓരോ മനുഷ്യനും ഏറെ വിലപ്പെട്ടതാണ് ആരോഗ്യംആരോഗ്യസംരക്ഷണത്തിന് വിഷാംശമില്ലാത്ത പച്ചക്കറികൾ ആവശ്യമാണ് അങ്ങനെ വിഷാംശമില്ലാത്ത പച്ചക്കറികൾ ലഭിക്കുന്നതിന് കൃഷി സഹായിക്കുന്നു. പച്ചക്കറികൾക്കായി മറ്റു സ്ഥലങ്ങളെ ആശ്രയിക്കുന്നു വീട്ടിലെ കൃഷിയിലൂടെ സ്വയം പര്യാപ്തതയിലേക്ക് എത്തിച്ചേരാൻ കഴിയും.സ്വയം പര്യാപ്തതിയുടെ സാമ്പത്തികമായ പുരോഗതിയും ഉണ്ടാകുന്നു. സ്വയം വളർത്തി വലുതാക്കിയ ഓരോ ചെടിയും മനുഷ്യമനസ്സിന് സന്തോഷം നൽകുന്നു. മനുഷ്യർ കൃഷി ചെയ്യുന്നതിലൂടെ മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം വർദ്ധിക്കുന്നു.
ഒരു വീട്ടിലെ എല്ലാ അംഗങ്ങളും ഒരുമിച്ച് ചേർന്ന് കൃഷി ചെയ്തു സ്വയം ആവശ്യമായ പച്ചക്കറികൾ ഉത്പാദിപ്പിക്കുന്നതിലൂടെ പരസ്പര ഐക്യവും പരസ്പരം ഒന്നിച്ചു നിന്നാൽ എന്തും കഴിയും എന്ന ആത്മധൈര്യവും വർധിക്കുന്നു. കൃഷി മനുഷ്യന് ആരോഗ്യമുള്ള മനസ്സും ആരോഗ്യമുള്ള ശരീരവും നൽകുന്നു. വീട്ടുവളപ്പിൽ സ്വന്തമായുള്ള ഒരു കൃഷി എന്നത് ഇന്ന് വളരെയധികം പ്രധാനമുള്ള ഒരു വിഷയമാണ്. എല്ലാ വീട്ടിലും സ്വന്തം ആവശ്യത്തിനുവേണ്ട പച്ചക്കറികൾ കൃഷി ചെയ്യുന്നതിലൂടെ ആരോഗ്യമുള്ള ഒരു സമൂഹത്തെ തന്നെ വാർത്തെടുക്കാൻ കഴിയും.
Reported By: ABHINAYA K.B. SJC-IJK