പുതുതലമുറയിലെ വൈവിധ്യങ്ങൾ വരുന്നത് പോലെ ഒപ്പം തന്നെ പുതിയ ആരോഗ്യ പ്രശ്നങ്ങളും ജീവിത ശൈലി രോഗങ്ങളുടെ ആക്കവും കൂടിയവരുകയാണ്. ഭക്ഷണ രീതിയിലെ മാറ്റം തന്നെയാണു ഇവയകുള്ള പ്രധാന കാരണം. വിഷം കലർന്ന പച്ചകറിക്കളും ഫലങ്ങളും ഇതിലെ വലിയ പങ്ക് വഹിക്കുന്നു. അതുകൊണ്ട് തന്നെ ഈ കാലത്തു അടുക്കളതോട്ട ത്തിന്റെയും വീട്ട് വളപ്പിലെ കൃഷിയുടെയും പ്രധാന്യ മേറുന്നു.ഒരു കുടുംബത്തിനു ആവശ്യമായ കുറച്ചധികം പച്ചക്കറികൾ നമ്മുക്കു ഇത് വഴി ലഭിക്കുന്നതാണ്.വീടുകളില് ഒഴിഞ്ഞു കിടകുന്ന സ്ഥലങ്ങൾ കൃഷിക് യോജിച്ചതാണെങ്കിൽ കുറച്ചു സമയം കൊണ്ട് തന്നെ നല്ലൊരു തോട്ടം നിർമിക്കാം .
വിഷം കലർന്ന പച്ചക്കറികളുടെ അളവ് കുറയ്ക്കാം , നമ്മുക്കു വേണ്ടത് നമ്മുക്കു നിർമ്മിക്കാം , ജങ്ക് ഫുഡ് മേടിച് നഷ്ടപ്പെടുത്തുന്ന കാശ് ഉണ്ടെങ്കിൽ ആരോഗ്യത്തിനു അനുയോജ്യമായവ നമ്മുക്കു നിർമിക്കാം . വീട്ടുവളപ്പിൽ കൃഷി ചെയ്യുന്നത് കൊണ്ട് ഗുണങ്ങൾ ഏറെയാണ്.നല്ലൊരു ആരോഗ്യമുള്ള തലമുറയ്ക്ക് ഇത്തരത്തിലുള്ള അടുക്കളത്തോട്ടം മുതല്കൂട്ടാവും എന്നുള്ളത് തീർച്ച.
Reported By: Rasmi R. Mercy-Palakkad