പല ഉഷ്ണമേഖലാ രാജ്യങ്ങളിലും വളരെ കാലമായി പരിണമിച്ച ഒരു ചരിത്ര പാരമ്പര്യമാണ് വീട്ടുവളപ്പിലെ കൃഷി. വീട്ടുവളപ്പിലെ കൃഷി കൃഷിക്കാരനും കുടുംബത്തിനും ഉപജീവന വിളകൾ ഉത്പാദിപ്പിക്കാനുള്ള ഒരു സംവിധാനമാണ്. ഇങ്ങനെ ചെയ്താൽ വിഷമില്ലാത്ത ഭക്ഷണം കഴിക്കാം. ഇന്നത്തെ കാലത്ത് നഷ്ടമായിക്കൊണ്ടിരിക്കുന്ന ഒന്നാണ് വീട്ടുവളപ്പിലെ കൃഷി. ഇന്നത്തെ തലമുറയിൽ നഷ്ടമാകുന്നത് മണ്ണിനോട് ഇണങ്ങി ജീവിക്കുന്ന കുട്ടികളാണ്. വീട്ടുവളപ്പിലെ കൃഷി ചെയ്തു നമ്മൾ ഓരോരുത്തരും മാതൃകയാവണം. അത് നമ്മുടെ ജീവിതത്തിൽ ഒരു പുതിയ അനുഭവമായിരിക്കും.
Reported By: Akshaya.K.A - SJC - IJK