തണ്ണീർകുടത്തിൽ നിന്ന് വെള്ളം


ഓരോ വർഷം കഴിയുംതോറും നമ്മുടെ നാട്ടിലും ചൂടിന്റെ കാഠിന്യം കൂടിവരുകയാണ്.ഈ വേനൽ കാലത്ത് അത്യുഷ്ണത്തിൽ നിന്നും രക്ഷ നേടാൻ മനുഷ്യൻ അത്യാധുനിക  സംവിധാനങ്ങൾ ഉപയോഗപെടുത്തി വരുന്നു.പക്ഷെ നമുക്ക് ചുറ്റും ജീവിക്കുന്ന പക്ഷിമൃഗാദികളുടെ അവസ്ഥ വളരെ ദയനീയമാണ്.അവക്ക് ഒരുപാട് തുള്ളി വെള്ളം കുടിക്കാൻ ഉള്ള സംവിധാനം നാം ചെയ്തു കൊടുത്താൽ അത് നല്ലൊരു നന്മയാണ്.അതിനാൽ നമ്മുടെ വീട്ടിൽ തടം കെട്ടിയോ പരന്ന പത്രങ്ങളിലോ വെള്ളം നിറച്ചു വെക്കുന്നതിന് നാം എല്ലാവരും ശ്രദ്ധിക്കണം.ഇന്ന് മനുഷ്യന്റെ കൈകടത്തലും കൈയേറ്റവും വർധിച്ചതോടെ ഭൂമിയുടെ ആവാസവ്യസ്ഥ തന്നെ മാറിമറയുകയാണ്.കുളങ്ങളും അരുവികളും വയലുകളും നമ്മുടെ നാട്ടിൽ നിന്ന് ഇല്ലാതായതോടെ പക്ഷിമൃഗദികളുടെ അവസ്ഥ വളരെ ദുരിതപൂർണമാണ്.അവക്ക് ഏക ആശ്രയം നാം ഒരുക്കി കൊടുക്കുന്ന സൗകാര്യങ്ങൾ തന്നെയാണ്.നാം ഒരുക്കി വെച്ച തണ്ണീർകുടത്തിൽ നിന്ന് വെള്ളം കുടിക്കുന്ന കാണുമ്പോൾ തന്നെ മനസിന് കുളീർമ നൽകുന്ന ഒരു കാഴ്ച്ചയാണ്.

Reported By: Sona N.J. SKC-TCR