വീട്ടുവളപ്പിൽ കൃഷി: സ്വന്തം ഭക്ഷ്യാന്വേഷണം മാർഗം


പുരാതനകാലത്തു തന്നെ നിലനിന്നിരുന്ന ഒരു കൃഷിരീതിയാണ് വീട്ടുവളപ്പിലെ കൃഷി.

ജൈവവളങ്ങൾ ഉപയോഗിച്ച് വിഷരഹിത പച്ചക്കറികൾ ഉല്പാദിപ്പിക്കുന്നരീതിയാണിത്. ഇത്തരം പച്ചക്കറികൾ കൊണ്ട് സമൂഹത്തിൽ നല്ല ആരോഗ്യമുള്ള തലമുറയെ സൃഷ്ടിക്കാൻ സാധിക്കുന്നു. അന്യ സംസ്ഥാനങ്ങളിൽ നിന്ന് കൊണ്ടുവന്ന പച്ചക്കറികൾ ഉപയോഗിക്കാൻ പഠിച്ച നമ്മൾ ഇപ്പോൾ നമുക്ക് ആവശ്യമായ പച്ചക്കറികളും പുഷ്പങ്ങളും ആവശ്യങ്ങൾ കഴിഞ്ഞ് കയറ്റുമതി ചെയ്യാൻ പഠിച്ചു. സാധാരണക്കാർ ഇത് ഒരു ജീവിതോപാധിയായി സ്വീകരിക്കുന്നുണ്ട്. ഓരോ വീട്ടുമുറ്റത്തും ഇപ്രകാരം കൃഷി തുടങ്ങിയാൽ നമ്മുടെ നാട് സാമ്പത്തികമായും ആരോഗ്യപരമായും മുന്നിട്ടുനിൽക്കും. ഓരോ പൗരനും അവർക്ക് ആകുംവിധം വീട്ടുമുറ്റത്ത് കൃഷി ചെയ്യാൻ ശീലിക്കുക

Reported by: Ananya R. SJC-IJK