നേന്ത്രക്കായ വെയ്ക്കുന്ന സമയം ഓണക്കാലവും അതിന്റെ ആവശ്യം കൂടുതലുള്ള സമയം ആണ്. ഈ കായയുടെ കന്ന് ആണ് കുഴിച്ചിടുക. ചതുരത്തിൽ ഒരു കുഴി കുത്തി അതിൽ കന്ന് കുഴിച്ചെടുക. കുഴിച്ചതിന് ശേഷം പച്ചിലകളും ചാണകവും ഇടുക . വെള്ളം ആവശ്യത്തിന് മതി. ഒന്നരാടം ഒന്നരാടംന നക്കണം ഒരാഴ്ചകം അതിൽ മുളവരും അതിന് പച്ചിലയും ചാണകവും ഇട്ട് തിണ്ട് പൊട്ടിച്ച് മണ്ണ് ഇട്ട് പകുതി കടമൂടുക അതിന് ആവശ്യത്തിന് വെള്ളം ഒഴിക്കുക.
അഞ്ചാറ് മാസം കഴിയുമ്പോൾ വാഴ കുലക്കാൻ തുടങ്ങും. അതിന്റെ ഇടയിൽ വളം കൊടുക്കണം. കായ ഉണ്ടാവുമ്പോൾ കുത്ത് കൊടുക്കുക . വലുതായി കഴിയുംമ്പാൾ കായ മൂക്കുമ്പോൾ വെട്ടുക. വിഷമില്ലാത്ത നല്ല നാടൻ നേന്ത്രക്കായയും പഴവും കഴിക്കാം
Reported By: Annmariya A.R. SJC-IJK