വീടായാൽ ഒരു പച്ചക്കറി തോട്ടം വേണം എന്നാണ് ഇന്ന് മലയാളികളുടെ ചിന്ത. വിഷലിപ്തമായ പച്ചക്കറികൾ കഴിച്ചുണ്ടാവുന്ന അസുഖങ്ങള്ളിൽ നിന്നും രക്ഷനേടുന്നതിനുവേണ്ടിയാവാം. വിവിധ പോഷകങ്ങളുടെയും ധാതുലവണങ്ങളുടെയും കലവറയാണ് പച്ചക്കറികൾ. പച്ചക്കറികൾ ഏതു വീട്ടിലും കൃഷി ചെയ്യാം. 3 മുതൽ 4 മാസം കൊണ്ട് വിളവെടുക്കാവുന്ന ഈ പച്ചക്കറികൾ വളർത്താൻ ഇത്തിരി മണ്ണ് മതിയാവും.
ഗ്രോ ബാഗിൽ നിറയ്ക്കുന്ന നടീൽ മിശ്രിതത്തിൽ 2 മുതൽ 3 വർഷം വരെ കൃഷിചെയ്യാനുമാവും. വെയിൽ ഇഷ്ട്ടപെടുന്ന പച്ചക്കറികൾ വീടിന്റെ ടെറസിൽ നന്നായി വളരും. പച്ചക്കറി കൃഷിക്കുള്ള ജൈവവളം വീട്ടുപരിസരങ്ങള്ളിൽ നിന്നും കണ്ടെത്താം. അടുക്കളയിലെ അവശിഷ്ടങ്ങളിൽ നിന്നും മണ്ണിര കമ്പോസ്റ്റ് അതുപോലെ ബയോഗ്യാസ് ഉൽപാദിപ്പിക്കുന്ന വീടുകളുമുണ്ട്.സ്ഥലപരിമിതി ഇല്ലാത്തവർക്കു ടെറസിൽ ചട്ടിയിലോ ഗ്രോ ബാഗിലോ കൃഷി ചെയ്യാം.അങ്ങനെ ഇത്തിരി സ്ഥലത്ത് ഒത്തിരി കൃഷി എന്ന ആശയത്തോടെ വീടുക്കളിൽ വിഷമില്ലാത്ത പച്ചക്കറികൾ കൃഷി ചെയ്യാം.
Reported By: Sona N.J. SKC-TCR