നമ്മുടെ ചുറ്റുപാടും കാണുന്ന ഒട്ടുമിക്ക ആരോഗ്യപ്രശ്നങ്ങൾക്കുള്ള ഒരു പരിഹാരമാണ് വീട്ടുവളപ്പിലെ കൃഷി. പണ്ടു മുതലേ എല്ലാവരും തന്റെ വീട്ടു വളപ്പിൽ സ്വന്തമായി കൃഷി ചെയ്തിരുന്നുവെങ്കിലും ഈ രീതിക്ക് ഇപ്പോൾ നമ്മുടെ നാട്ടിൽ പ്രചാരണം കുറവാണ്. നല്ല പോഷകാഹാരഗുണമുള്ള പച്ചക്കറികൾ ലഭ്യമാക്കാനും ആരോഗ്യപ്രശ്നങ്ങൾ ഒരു പരിധി വരെ ഇല്ലാതാക്കാനും ഏറ്റവും നല്ല മാ൪ഗ്ഗം വീട്ടുവളപ്പിലെ കൃഷിയാണ്.
മറ്റുനാടുകളിൽ നിന്ന് വരുന്ന പച്ചക്കറികളേക്കാൾ നമ്മുടെ വീട്ടുവളപ്പിൽ കൃഷിചെയ്യ്തു കിട്ടുന്ന പച്ചക്കറികൾ ഉപയോഗിക്കുന്നതുവഴി കുട്ടികൾ, മുതിർന്നവ൪ തുടങ്ങി എല്ലാവരുടെയും ആരോഗ്യത്തിന് അത് സംരക്ഷണം നല്കുന്നു. കൂടാതെ വൈവിധ്യമാ൪ന്ന വിളകൾ കൃഷി ചെയ്യുന്നതിലൂടെ ക൪ഷക൪ക്ക് ഉണ്ടാകുന്ന സാമ്പത്തിക പ്രശ്നങ്ങൾ ഒഴിവാക്കാൻ സാധിക്കുന്നു.
Reported By: Theertha P.S. SJC- IJK