കൃഷി എന്നത് ഇന്നത്തെ കാലത്തെ ചുരുങ്ങുന്ന മേഖലയാണ്. മനുഷ്യർ ആധുനിക സൗകര്യങ്ങൾ കൊണ്ടുള്ള മേഖലയിലാണ് ജോലി ചെയ്യുന്നത്. കൃഷി കേവലം അന്യസംസ്ഥാനങ്ങളിൽ ഭക്ഷ്യവിഭവങ്ങൾക്കായി ഒതുങ്ങി കൂടുന്നു. നമ്മുടെ കേരളത്തിൽ ഭൂമി വാങ്ങുവാൻ അല്ലാതെ അതിൽ ആർക്കും കൃഷി ചെയ്യുവാനോ നാടിനെ സംരക്ഷിക്കുവാനോ ആഗ്രഹമില്ല. ഈ സമയത്താണ് നമ്മുടെ സ്വന്തം വീട്ടുവളപ്പിൽ കൃഷി സൗകര്യമുണ്ടാക്കേണ്ടത്.
ചീര, മത്തൻ, കുമ്പളം തുടങ്ങി പച്ചക്കറികൾ നമ്മുടെ വീട്ടുവളപ്പിൽ കൃഷി ചെയ്യുവാൻ നോക്കണം. മറ്റു സംസ്ഥാനങ്ങളിൽ നിന്നും കേടുപ്പാട് കൂടാതിരിക്കാൻ വേണ്ടി ഉപയോഗിക്കുന്ന കീടനാശിനി ഉപയോഗിച്ച പച്ചക്കറിയിൽ നിന്നും എത്രയോ ഭേദമാണ് നമ്മുടെ വീട്ടുവളപ്പിൽ ഉണ്ടാക്കുന്നത്. ആളുകളെ കൂടുതലും സ്വന്തം വീട്ടിൽ പച്ചക്കറി കൃഷി ചെയ്യുവാൻ പ്രോത്സാഹിപ്പിക്കണം. ജൈവവളം, ചാണകം, സ്ലറി തുടങ്ങിയ വളങ്ങൾ ഉപയോഗിക്കാം. മാത്രവുമല്ല ഇങ്ങനെ ഭക്ഷിക്കുന്ന പച്ചക്കറി ആരോഗ്യപ്രദവും വളരെയേറെ ഭക്ഷ്യയോഗ്യവുമാണ്.
Reported By: Harisankar V.T. Christ-IJK