ആംബുലൻസ് അലർട്ടിങ് ഡോൺ by IES College of Engineering


ആംബുലൻസിന് വഴികാട്ടിയാകാൻ ഡ്രോണുകളെന്ന ആശയവുമായി എൻജിനീയറിങ് വിദ്യാർഥികൾ. വഴിയിലുള്ള തടസ്സങ്ങൾ മുൻകൂട്ടി മനസ്സിലാക്കാൻ പറ്റുമെന്നതാണ് ഗുണം. ഡ്രോൺ എന്ന ആശയം പുതിയതല്ലെങ്കിലും ആം ബുലൻസിന് വഴികാട്ടാനായി പ്രയോജനപ്പെടുത്താനുള്ള നീക്കം പുതുമയാണ്. ചിറ്റിലപ്പിള്ളി ഐ.ഇ.എസ്. എൻജിനീയറിങ് കോളേജിലെ അവസാന വർഷ ഇലക്ട്രോണി ക്സ് ആൻഡ് കമ്യൂണിക്കേഷൻസ് വിഭാഗം വിദ്യാർഥികളായ നാൽ വർ സംഘമാണ് ഇതിന് പിന്നിൽ. ആശയം ആദ്യം തോന്നിയത് ഇവരിലൊരാളായ കെ.യു. അനന്തകൃ ഷയാണ്.

കെ.ടി.യു. സെന്റർ ഫോർ എൻജിനീയറിങ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് (സി.ഇ.ആർ.ഡി.) നട ത്തുന്ന സ്റ്റുഡന്റ് പ്രോജക്ട് സ്ക്രീനി ങ്ങിൽ പ്രദർശിപ്പിച്ച ഈ ആശയം ഒന്നാം ഘട്ടം പിന്നിട്ടു. കെ.വി. അക്ഷയ്, കെ.യു. അനന്തകൃഷ്ണ, ജോയൽ ജോൺസൺ, ഷൈഖ എന്നീ വിദ്യാർഥികളും ഇലക്ട്രോ ണിക്സ് വിഭാഗം മേധാവി എം.കെ. രചന, അധ്യാപകരും ഗൈഡുകളു മായ ബെൻസി വർഗീസ്, അഞ്ജലി രാജൻ എന്നിവരുമടങ്ങിയ സംഘ മാണ് ആംബുലൻസ് അലർട്ടിങ് ഡോൺ എന്ന ആശയം യാഥാർഥ്യമാക്കിയത്.

ഡോൺ നിയന്ത്രിക്കാൻ ആർ ഡ്യൂപൈലറ്റ് മിഷൻ പ്ലാനർ എന്ന സോഫ്റ്റ് വേറാണ് ഉപയോഗിക്കുന്നത്. ആംബുലൻസും ഡ്രോണും വൈഫൈ ഉപയോഗിച്ചാണ് ബന്ധിപ്പിക്കുക. ആപ്പ് മൊബൈ ലിൽ ഇൻസ്റ്റോൾ ചെയ്ത് ആംബു ലൻസിൽ ഇരിക്കുന്നവർക്കുത ന്നെ ഡ്രോൺ പ്രവർത്തിപ്പിക്കാ നാകും. രോഗികളുമായി പോകു മ്പോഴും അവയവങ്ങൾ കൊണ്ടു പോകുമ്പോഴും ഈ സൗകര്യം പ്ര യോജനപ്പെടും.

തിരക്ക് കുറവുള്ള പാതയും വേഗത്തിലെത്താവുന്ന വഴിയും ജി.പി. എസ്. സംവിധാനം വഴി ഡ്രോൺ, ആംബുലൻസിൽ ഉള്ളവരെ അറി യിക്കും. ആംബുലൻസിലെ പോലെ ഡ്രോണിലും സജ്ജീകരിക്കും. അവയവങ്ങൾ വഹിച്ചുകൊണ്ടുള്ള ബുലൻസിന് പോലീസ് വാഹനം എസ്കോർട്ട് പോകുന്നതിന് പക രമാകുന്നതോടൊപ്പം സമീപത്തും മുന്നിലും ഉള്ള വാഹനങ്ങൾക്ക് മുന്നറിയിപ്പ് നൽകാനുമാകും. എസ്കോർട്ട് വാഹനം പോലും ബ്ലോക്കിൽപ്പെടുമ്പോൾ വായുവിൽ സഞ്ചരിക്കുന്ന ഡ്രോണുകൾക്ക് ഗതാഗതക്കുരുക്ക് പ്രശ്നമല്ല.

ഇത് ആംബുലൻസുകൾക്ക് എളുപ്പവഴി കാട്ടാൻ സഹായിക്കും. ഗൂഗിൾ മാപ്പിൽനിന്ന് ലഭിക്കുന്നതി നെക്കാൾ വിശ്വാസയോഗ്യമായ തത്സമയ വിവരം ഡ്രോണിൽ നി ന്ന് ലഭിക്കുമെന്നതിനാൽ ഗൂഗിൾ മാപ്പിനെക്കാൾ പ്രയോജനപ്രദമാ ണ് ഡ്രോൺ വിദ്യയെന്ന് വിദ്യാർ ഥികൾ പറയുന്നു.

| Activities | Colleges | Kerala | India | Campus Life|

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  CampusLife WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....