ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജിൽ ഏഴാം കേരള ബറ്റാലിയൻ NCC നടത്തുന്ന വാർഷിക ക്യാമ്പിൽ ഇന്ന് ഗ്രൂപ്പ് കമാൻ്റർ കമഡോർ സൈമൺ മത്തായി സന്ദർശനം നടത്തി.
ഗാർഡ് ഓഫ് ഓണർ സ്വീകരിച്ച ശേഷം അദ്ദേഹം അമർ ജവാനിൽ റീത്ത് സമർപ്പിച്ചു. അമർ ജവാനിൽ വൃക്ഷത്തൈ നട്ടതിനു ശേഷം കേഡറ്റുകളെ അഭിസംബോധന ചെയ്ത് സംസാരിച്ച ശേഷം വിവിധ പുരസ്കാരങ്ങൾ സമ്മാനിച്ചു. ക്യാമ്പ് കമാൻ്റൻ്റ് ലഫ്റ്റനൻ്റ് കേണൽ ബിജോയ് ബി., സെൻ്റ് ജോസഫ്സ് കോളേജ് ഒഫിഷിയേറ്റിംഗ് പ്രിൻസിപ്പൽ Dr. സിസ്റ്റർ റോസ് ബാസ്റ്റിൻ എന്നിവർ സന്നിഹിതരായിരുന്നു.
പത്ത് ദിവസമായി നടന്നുവന്ന ക്യാമ്പിൽ ഡ്രിൽ, ആയുധ പരിശീലനം, ഭൂപട പഠനം, ഫീൽഡ് ക്രാഫ്റ്റ് & ബാറ്റിൽ ക്രാഫ്റ്റ് തുടങ്ങിയവയിൽ പരിശീലനം നൽകി.
വിവിധ വിഷയങ്ങളിൽ വിദഗ്ദർ ക്ലാസ് നയിച്ചു. വിവിധ കലാമത്സരങ്ങളും ക്യാമ്പിൻ്റെ ഭാഗമായിരുന്നു. തൃശൂർ ഏഴാം കേരള ഗേൾസ് ബറ്റാലിയനാണ് ക്യാമ്പ് സംഘടിപ്പിച്ചത്. കമ്മാൻ്റിംഗ് ഓഫീസർ ലഫ്റ്റനൻ്റ് കേണൽ ബിജോയ് ആയിരുന്നു ക്യാമ്പിന് നേതൃത്വം നൽകിയത്.