കതിർ വായനശാലയ്ക്ക് തുടക്കം കുറിച്ച് സെയ്ൻറ് ജോസഫ്സ് ഓട്ടോണമസ് കോളേജ് ഇരിങ്ങാലക്കുട എൻ.എസ്.എസ് യൂണിറ്റുകൾ


സെയ്ൻറ്  ജോസഫ്സ് ഒട്ടോണമസ് കോളേജ് എൻഎസ്എസ് യൂണിറ്റ് 50 & 167 ൻറെ ആഭിമുഖ്യത്തിൽ കേരളത്തിലെ വനാശ്രിത ഗോത്ര വിഭാഗങ്ങളുടെ ശാക്തീകരണം ലക്ഷ്യമിട്ട് കേരള വനം വന്യജീവി വകുപ്പും സംസ്ഥാന വനവികസന വകുപ്പും നടപ്പിലാക്കി വരുന്ന 'കതിർ' പദ്ധതിയുടെ  ഒൻപതാമത്തെ  വായനശാല  ചാലക്കുടി വനം ഡിവിഷനിലെ രണ്ടുകൈ ഊരിൽ 24.2.2024 തിയതിയിൽ പ്രവർത്തനം

ആരംഭിച്ചു.ചാലക്കുടി വനം ഡിവിഷനിലെ പരിയാരം റെയ്ഞ്ചിലെ രണ്ടുകൈ  സാംസ്കാരിക നിലയത്തിൽ വെച്ച് നടന്ന പരിപാടിയിൽകേരള വനം വകുപ്പ് അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ആന്റ് മെമ്പർ സെക്രട്ടറി  ശ്രീ. ജെ. ജസ്റ്റിൻ മോഹൻ IFS ഉദ്ഘാടനം നിർവഹിക്കുകയും തൃശ്ശൂർ സെൻട്രൽ സർക്കിൾ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ശ്രീ. Dr. R. അടലരശൻ IFS അധ്യക്ഷത വഹിക്കുകയും ചെയ്തു.  എൻഎസ്എസ് വോളണ്ടിയേഴ്സിൻറെ  നേതൃത്വത്തിൽ ശേഖരിച്ച  1000 പുസ്തകങ്ങൾ  സെന്റ് ജോസഫ് കോളേജ് വൈസ് പ്രിൻസിപ്പാൾ ശ്രീ. വിജി  ചടങ്ങിൽ വനം വകുപ്പിന് കൈമാറി.കോടശ്ശേരി പഞ്ചായത്ത് പ്രസിഡൻ്റ്, വാർഡ് മെമ്പർ, പരിയാരം RO, ചായ്പൻ കുഴി DYRO, ഊരുമൂപ്പൻ തേനെട്ടാംപാറAVSS പ്രസിഡൻ്റ്, കോളേജിലെ NSS യൂണിറ്റ് പ്രോഗ്രാം ഓഫീസേഴ്സ് വീണ സാനി,  അമൃത തോമസ്, എൻഎസ്എസ് വളണ്ടിയേഴ്സ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.