സെൻ്റ്.ജോസഫ്സ് കോളേജിൽ പ്ലേസ്മെൻറ് ഡ്രൈവ് സംഘടിപ്പിച്ചു St. Joseph's College (Autonomous) Irinjalakuda

ഉദ്യോഗാർത്ഥികൾക്ക് വൈവിധ്യമേറിയ തൊഴിലവസരങ്ങൾ ഒരുക്കിക്കൊണ്ട് ഇരിങ്ങാലക്കുട സെൻ്റ്.ജോസഫ്സ് കോളേജ് (ഓട്ടോണമസ് )കേരള നോളജ് ഇക്കോണമി മിഷനുമായി സഹകരിച്ചുകൊണ്ട്  നടത്തിയ പ്ലേസ്മെൻ്റ് ഡ്രൈവ് ഉന്നതവിദ്യാഭ്യാസവകുപ്പുമന്ത്രി ഡോ.ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. ഡിജിറ്റൽമേഖലയിലെ വിവിധ തൊഴിൽസാധ്യതകളിലെത്തിച്ചേരാൻ വിദ്യാർത്ഥിസമൂഹത്തിന് സാധിക്കേണ്ടതുണ്ടെന്നും ഇത്തരം അവസരങ്ങൾ അതിന് മുതൽക്കൂട്ടാകുന്നുണ്ടെന്നും മന്ത്രി പ്രസ്താവിച്ചു.

മെയ് 18 ശനിയാഴ്ച്ച രാവിലെ 8.30 മുതൽ വൈകീട്ട് 3.30 വരെ കോളേജ് ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന  പ്രസ്തുത പരിപാടിയിൽ ഐ ടി, ബാങ്കിംഗ്, ഫിനാൻസ്, ബയോമെഡിക്കൽ, ഓട്ടോമൊബൈൽ, ടെക്സ്റ്റയിൽ, ജ്വല്ലറി, എഡ്യു ടെക് തുടങ്ങി വിവിധ മേഖലകളിലുള്ള ഇരുപത്തഞ്ചോളം പ്രശസ്ത സ്ഥാപനങ്ങളാണ് പങ്കെടുത്തത്. അവസാനവർഷ ഫലം കാത്തിരിക്കുന്നവർ ഉൾപ്പെടെ ബിരുദബിരുദാനന്തരധാരികളായ അഞ്ഞൂറോളം പേർ അഭിമുഖത്തിൽ പങ്കെടുത്തു. ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബ്ലെസി,കേരള നോളജ് ഇക്കോണമി മിഷൻ ടാലൻ്റ് ക്യുറേഷൻ എക്സിക്യൂട്ടീവുമാരായ സുമേഷ് കെ.ബി, അനിത വി.ആർ.,  എന്നിവർ  സംസാരിച്ചു.

Do you have any doubts? chat with us on WhatsApp
Hello, How can I help you? ...
Click here to start the chat...