2024-25 അദ്ധ്യയന വർഷം തുടങ്ങാനിരിക്കെ ആദ്യത്തെ സംയോജിത വാർഷിക പരിശീലന ക്യാമ്പ് (CATC) ഇരിങ്ങാലക്കുടയിൽ സെന്റ്റ് ജോസഫ്സ് കോളേജിൽ തുടങ്ങി. തൃശൂർ ഏഴാം കേരള ഗേൾസ് ബറ്റാലിയൻ ആണ് ക്യാമ്പ് നടത്തുന്നത്. മെയ് 20ന് തുടങ്ങി 29ന് അവസാനിക്കുന്ന പരിശീലന ക്യാമ്പിൽ വിവിധ വിദ്യാഭ്യാസസ്ഥാപനങ്ങളിലേതായി 600ൽ പരം കേഡറ്റുകളും ഓഫീഷ്യൽസും പങ്കെടുക്കുന്നു. ബറ്റാലിയൻ കമാന്റിംഗ് ഓഫീസർ ലഫ്റ്റനന്റ് കേണൽ ബിജോയ് ബി ആണ് ക്യാമ്പ് നയിക്കുന്നത്.
ഡ്രിൽ, ആയുധപരിശീലനം, ഫയറിംഗ് സെഷൻ, ദുരന്ത നിവാരണ പരിശീലന ക്ലാസുകൾ, ഭൂപട പഠനം, തുടങ്ങിയ മിലിട്ടറിവിഷയങ്ങളും മറ്റു ബോധവൽക്കരണ ക്ലാസുകളും നടക്കുന്നു. നിരവധി വിഷയങ്ങളിലായി വിദഗ്ധർ ക്യാമ്പിൽ പരിശീനങ്ങൾക്ക് നേതൃത്വം നൽകുന്നു.
കേവലം സൈനിക പരിശീലനവും സാമൂഹിക ഉത്തരവാദിത്തം ശീലിക്കാനുതകുന്ന പരിപാടികളും ക്യാമ്പിലുണ്ട്. അഡ്മിനിസ്ട്രേറ്റിവ് ഓഫീസർ മേജർ ഗായത്രി കെ നായർ, ക്യാപ്റ്റൻ ലിറ്റി ചാക്കോ, ലഫ്റ്റനൻ്റുമാരായ ജിസ്മി, മിനി, കാമില, ഇന്ദു, സരിത, ഗേൾ കേഡറ്റ് ഇൻസ്ട്രക്ടർമാരായ ആശ കൃഷ്ണൻ, മഞ്ജു മോഹനൻ, റിഷാൽദാർ മേജർ രാധാകൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകുന്നു .