സെൻ്റ് ജോസഫ്സ് കോളജിൽ അക്ഷയ സംരംഭകർക്ക് ക്ലാസ്


ഇരിങ്ങാലക്കുട: പുതിയ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നിലവിൽ വരുന്ന നാലു വർഷ ബിരുദ പഠനത്തിനുള്ള ഓൺലൈൻ പ്രവേശന രീതികൾ വിശദമാക്കുന്നതിന് അക്ഷയ പ്രതിനിധികൾക്ക് ക്ലാസ് സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട സെൻ്റ്. ജോസഫ്‌സ് കോളജാണ് ജില്ലയിലെ വിവിധ അക്ഷയ കേന്ദ്രങ്ങളിലെ പ്രതിനിധികൾക്കായി ബോധവത്ക്കരണ ക്ലാസ് ഒരുക്കിയത്. 

നാലു വർഷ ബിരുദ പഠനം എന്തിന്, അതിൻ്റെ വിവിധ സാദ്ധ്യതകൾ, തൊഴിൽ ലഭ്യത തുടങ്ങി വിവിധ വിഷയങ്ങൾ ക്ലാസിൽ ചർച്ച ചെയ്തു.  സെൻ്റ് ജോസഫ്‌സ് കോളജ് ഗണിതശാസ്ത്ര വിഭാഗം അധ്യാപികയായ ശ്രീമതി ഷെറിൻ ജോസ് പി. ക്ലാസ് നയിച്ചു.  പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബ്ലെസി, പ്രോഗ്രാം കോർഡിനേറ്റർ ഡോ. സിസ്റ്റർ ക്ലെയർ തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ ഇരുപതോളം അക്ഷയ സെൻ്റർ പ്രതിനിധികൾ പങ്കെടുത്തു.

Do you have any doubts? chat with us on WhatsApp
Hello, How can I help you? ...
Click here to start the chat...