സമുദ്ര ദിനത്തിന്റെ ഭാഗമായി ബ്ലാങ്ങാട് കടപ്പുറത്തുനിന്ന് ശേഖരിച്ചത് 120 കിലോ പ്ലാസ്റ്റിക് മാലിന്യം: By St. Aloysius College Elthuruth


സമുദ്ര ദിനത്തിന്റെ ഭാഗമായി എൽ തുരുത്ത് സെയ്ന്റ് അലോഷ്യ സ് കോളേജിലെ എൻ.എസ്. എസ്. വിദ്യാർഥികളും സുവോളജി, ബോട്ടണി വിദ്യാർഥികളും ബ്ലാങ്ങാട് കടപ്പുറത്തുനിന്ന് ശേഖരിച്ചത് 120 കിലോ പ്ലാസ്റ്റിക് മാലിന്യം.

ചാവക്കാട് നഗരസഭ, പരിസ്ഥിതി സംഘടനയായ ഗ്രീൻ ഹാബിറ്റാറ്റ് എന്നിവയുടെ സഹകരണത്തോടെയാണ് കടൽത്തീരം ശുചീകരിച്ചത്. നഗരസഭ ചെയർപേഴ്സൻ ഷിജാ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോകർ പി. ചാക്കോ ജോസ് അധ്യക്ഷനായി.

കോ-ഓർഡിനേറ്റർമാരായ ജയിൻ തേറാട്ടിൽ, എൻ. ജെ. ജെയിംസ്, ജയ്സൺ ജോസ്, മെറിൻ ജോയ്, ഫാ. അരുൺ   ജോസ് എന്നിവർ നേതൃത്വം നൽകി. ഗ്രീൻ ഹാബിറ്റാറ്റിന്റെ  നേതൃത്വത്തിൽ സമുദ്രപഠന ക്ലാസുകൾ സംഘടിപ്പിച്ചു. കടൽ ത്തീരത്തുനിന്ന് ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യം നഗരസഭയുടെ പരി  

ഹതകർമസേനയ്ക്ക് കൈമാറി. അമ്പ തോളം വിദ്യാർഥികളാണ് ശുചീക രണത്തിൽ പങ്കെടുത്തത്.

www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....