മാള, കാർമ്മൽ കോളേജിൽ നവാഗതർക്കായി 2024 ജൂൺ 13 മുതൽ 25 വരെ നടന്നു വന്ന ഇൻഡക്ഷൻ പ്രോഗ്രാം "ആരംഭ് 2K24 "ന് തിരശ്ശീല വീണു.


രണ്ടാഴ്ചയായി നടന്നുവരുന്ന പരിപാടിയിൽ ബോധവൽക്കരണക്ലാസ്സുകൾ,  നൈപുണീ വികസന ക്ലാസ്സുകൾ, മൺസൂൺ ഫെസ്റ്റ്, ഫാഷൻ ഷോ, യോഗ, ക്യാമ്പസ്സ്  ടൂർ, കലാ കായിക പരിപാടികൾ, കുങ് ഫു കൾച്ചറൽ ഫിയസ്റ്റ, റേഡിയോ മാംഗോ 91.9FM പ്രോഗ്രാം, കരിയർ ഗൈഡൻസ് പ്രോഗ്രാമുകൾ തുടങ്ങി നിരവധി പ്രചോദനാത്മക പരിപാടികൾ സംഘടിപ്പിച്ചു.

ആരംഭ് 2K24 ൻ്റെ സമാപന പരിപാടി കോളേജ്‌ പ്രിൻസിപ്പാൾ ഡോ. റിനി റാഫേൽ ഉദ്ഘാടനം ചെയ്തു . പ്രോഗ്രാം കോഡിനേറ്റർമാരായ ഡോ.ജിയോ ജോസഫ്,  മിസ് ലിൻഡ പി.ജോസഫ്, മിസ് കീർത്തി സോഫിയ പൊന്നച്ചൻ , പൂർവ്വ വിദ്യാർത്ഥി മൈമുന കോറോത്ത് ,  എന്നിവർ സംസാരിച്ചു. "കൾച്ചറൽ ഫിയസ്റ്റ "യിൽ യഥാക്രമം ഒന്നും,രണ്ടും, മൂന്നും സ്ഥാനം നേടിയവർക്ക് സമ്മാനം നൽകി ആദരിച്ചു.