ജൂൺ 26 , 27, 28 തീയതികളിൽ നടത്തുന്ന ഋതു അന്താരാഷ്ട്ര പരിസ്ഥിതി ചലച്ചിത്ര മേള യുടെ രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു


ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് ഓട്ടോണമസ്  കോളേജ്, പീച്ചി വൈൽഡ് ലൈഫ് ഡിവിഷൻ, ഐഎഫ്എഫ്ടി, ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെ ജൂൺ 26 , 27, 28 തീയതികളിൽ നടത്തുന്ന ഋതു അന്താരാഷ്ട്ര പരിസ്ഥിതി ചലച്ചിത്ര മേള യുടെ രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു. ഇരിങ്ങാലക്കുടയിലെ തന്നെ ആദ്യ  പരിസ്ഥിതി ചലച്ചിത്രമേളയ്ക്കും കാർണിവലിനുമാണ് സെൻ്റ്.ജോസഫ്സ് കോളേജ് വേദിയാകുന്നത്.

പാരിസ്ഥിതിക  വിഷയങ്ങൾ പ്രതിപാദിക്കുന്ന ഫീച്ചർ ഫിലിമുകളും ഡോക്യുമെൻ്ററികളും അടക്കം മുപ്പതോളം  സൃഷ്ടികളാണ് മേളയിൽ പ്രദർശിപ്പിക്കുന്നത്. സംവിധായകരെ ഉൾപ്പെടുത്തിയിട്ടുള്ള  ഓപ്പൺ ഫോറം,പാരിസ്ഥിതിക ഫോട്ടോഗ്രാഫറും  പെയിൻ്ററുമായ  രഞ്ജിത്ത് മാധവൻ്റെ 'TRANSIENTS - A Portrayal of Indian Rivers'

An Exhibition of Fine Art Photography, വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ഡോ. സന്ദീപ് ദാസിൻ്റെ 'Call of the Wild' എന്നീ പ്രദർശനങ്ങൾ, പരിസ്ഥിതി വിഷയമാക്കിയുള്ള  ഫാഷൻ ഷോ, പ്രദർശന/വിൽപനമേള, മഴ നടത്തം, നാടൻ കളികൾ, നാട്ടുഭക്ഷണമേള, പുസ്തക പ്രദർശനം, ബോധവൽക്കരണ പരിപാടികൾ എന്നിവയും മേളയോടനുബന്ധിച്ച് നടക്കും. വിദ്യാർത്ഥികൾക്ക് 150 രൂപയും മറ്റുള്ളവർക്ക് 200 രൂപയുമാണ് പ്രവേശന ഫീസ്. പങ്കെടുക്കാൻ താല്പര്യമുള്ളവർ https://forms.gle/dRr9PQsDffbeZzGR6 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രജിസ്ട്രേഷൻ ഉറപ്പു വരുത്തുക.

www.TheCampusLifeOnlne.com

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....