മാള മെറ്റ്സ് കോളേജിൽ ഐ ഇ ഡി സിയുടെ ആഭിമുഖ്യത്തിൽ ഒരു ദിവസത്തെ "സംരംഭക വർക്ക്ഷോപ്പ്" സംഘടിപ്പിച്ചു


ആഴത്തിലുള്ള പഠനവും ചിട്ടയായ പ്രവർത്തനവും വ്യക്തമായ ലക്ഷ്യവും ഉണ്ടെങ്കിൽ ഏതൊരാൾക്കും സംരംഭകനായി വിജയിക്കാൻ കഴിയും. കേരളം സംരംഭകരുടെ പറുദീസയാണ്. അത് ശരിയായ രീതിയിൽ വിനിയോഗിക്കുക: ഡോ. സെബിൻ സണ്ണി. തൃശ്ശൂർ മാള മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ ഐ ഇ ഡി സിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഒരു ദിവസത്തെ "ക്രാഫ്റ്റിംഗ് നെക്സ്ജൻ എൻട്രപ്രണേഴ്സ്" എന്ന വർക്ക്ഷോപ്പിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു മധുര ത്യാഗരാജ കോളേജ് ഓഫ് എൻജിനീയറിങ്ങ്,  ടെക്നോളജി ബിസിനസ് ഇൻകുബേറ്റർ സിഇഒ ആയ ഡോ. സെബിൻ. 

മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സിഇഓ ഡോ. വർഗ്ഗീസ് ജോർജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ അക്കാദമിക് ഡയറക്ടർ ഡോ. എ. സുരേന്ദ്രൻ സംസാരിച്ചു. മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് പ്രിൻസിപ്പാൾ ഡോ. ഫോൺസി ഫ്രാൻസിസ് സ്വാഗതവും ഐഇഡിസി നോഡൽ ഓഫീസർ വിനേഷ് കെ വി നന്ദിയും പ്രകാശിപ്പിച്ചു.