സൊക്കോർസോ ഹൈസ്കൂൾ മലയാളം അധ്യാപിക ഫെമിൻ ടീച്ചർ കാർമ്മൽ കോളേജ് ലൈബ്രറിയിലേക്ക് നൽകുന്ന പുസ്തകശേഖരം ഫെമിൻ ടീച്ചറിൽ നിന്ന് കോളേജിനു വേണ്ടി പ്രിൻസിപ്പൽ ഏറ്റുവാങ്ങി.
മലയാളവിഭാഗം മേധാവി ഡോ. മെറിൻ ഫ്രാൻസിസ്, കെമിസ്ട്രി വിഭാഗം അസി . പ്രൊഫസർ ഡോ. വിദ്യ ഫ്രാൻസിസ്, സൊക്കോർ സോ ഹൈസ്കൂൾ അധ്യാപിക ഫെമിൻ, കോളേജ് ലൈബ്രേറിയൻ ഡോ. ജെസ്മി പി.ജെ., മലയാളവിഭാഗം അസി . പ്രൊഫസർ രാജേശ്വരി പി.കെ, എന്നിവർ ചടങ്ങിൽ സംസാരിച്ചു.
വായനാവാരാഘോഷത്തോടനുബന്ധിച്ച് മലയാളവിഭാഗം സംഘടിപ്പിച്ച പ്രിയപദം കണ്ടെത്തൽ പരിപാടിയിൽ ക്യാമ്പസിൻ്റെ പ്രിയ പദമായി 'അമ്മ' തെരഞ്ഞെടുക്കപ്പെട്ടു.
അധ്യാപകരും പൂർവ്വവിദ്യാർത്ഥിനികളും തങ്ങളുടെ പ്രിയ പുസ്തകത്തെ പരിചയപ്പെടുത്തുന്ന 'എൻ്റെ പുസ്തകം ' എന്ന പുസ്തക പരിചയ പരമ്പര ജൂൺ 18 മുതൽ 25 വരെ സെമിനാർ ഹാളിൽ നടക്കും . പരിപാടിയിൽ പൊളിറ്റിക്കൽ സയൻസ് വിഭാഗം അസി.പ്രൊഫസർ ഉഷസ് മോൾ ഇ. യു, മൾട്ടിമീഡിയ വിഭാഗം അധ്യാപകരായ ജിസ്ന ജോൺസൺ, ഡേവിഡ് മാത്യു, കെമിസ്ടി വിഭാഗം പൂർവ്വ വിദ്യാർത്ഥിനി ദേവികൃഷ്ണ ഗോപാലകൃഷ്ണൻ, ഇംഗ്ലീഷ് വിഭാഗം പൂർവ്വ വിദ്യാർത്ഥിനി മൈമുന കോറോത്ത് എന്നിവർ വിവിധ ദിവസങ്ങളിലായി തങ്ങളുടെ ഇഷ്ട പുസ്തകത്തെ പരിചയപ്പെടുത്തും. മഴക്കുറിപ്പുകളെ അടിസ്ഥാനമാക്കിയുള്ള 'മഴമൊഴി യഴക് ' എന്ന പരിപാടിയും മലയാളവിഭാഗം സംഘടിപ്പിച്ചിട്ടുണ്ട്.