വായനാവാരത്തോടനുബന്ധിച്ചു "എൻ്റെ പുസ്തകം " - പുസ്തക പരിചയപരമ്പര സംഘടിപ്പിച്ചു @ Carmel College (Autonomous) Mala


മാള, കാർമ്മൽ കോളേജ് (ഓട്ടോണമസ്)ൽ മലയാളവിഭാഗത്തിൻ്റെ നേതൃത്വത്തിൽ നടന്ന വായനാവാരത്തോടനുബന്ധിച്ചു "എൻ്റെ പുസ്തകം " - പുസ്തക പരിചയപരമ്പര സംഘടിപ്പിച്ചു. ഒന്നാം ദിവസം പൊളിറ്റിക്കൽ സയൻസ് വിഭാഗം അധ്യാപിക ഉഷസ് മോൾ ഇ.യു  പ്രശസ്ത എഴുത്തുകാരൻ അഖിൽ പി. ധർമ്മജൻ്റെ റാം / ആനന്ദി എന്ന നോവൽ പരിചയപ്പെടുത്തി.

പുതുതലമുറയുടെ വായനാ ലോകത്തെ അതിവേഗം കീഴടക്കി മുന്നേറിക്കൊണ്ടിരിക്കുന്ന റാം/ആനന്ദിയുടെ വായനാനുഭവം പ്രഭാഷക ഹൃദ്യമായി അവതരിപ്പിച്ചപ്പോൾ വിദ്യാർത്ഥികൾ  ആവേശത്തോടെ ഏറ്റുവാങ്ങി.
www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....