കാർമ്മൽ കോളേജിൽ പരിസ്ഥിതി ദിനാചരണം


മാള കാർമ്മൽ കോളേജിൽ ( ഓട്ടോണമസ്) വിവിധ പരിപാടികളോടെ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. എൻ എസ് എസ് , എൻ സി സി,ഭൂമിത്രസേന എന്നിവയുടെയും  ബോട്ടണി വിഭാഗത്തിൻ്റെയും നേതൃത്വത്തിലാണ് പരിസ്ഥിതിദിന പരിപാടികൾ സംഘടിപ്പിച്ചത്.

എൻ എസ് എസ് ,എൻ സി സി യൂണിറ്റുകൾ സംഘടിപ്പിച്ച വൃക്ഷത്തൈ നടൽ പരിപാടിയിൽ കോളേജ് പ്രിൻസിപ്പാൾ ഡോ. സിസ്റ്റർ റിനി റാഫേൽ സി എം സി മുഖ്യാതിഥിയായിരുന്നു. ബോട്ടണി വിഭാഗം സംഘടിപ്പിച്ച ബോധവൽക്കരണക്ലാസിലും മറ്റു പരിപാടികളിലും കേരള വനഗവേഷണ സ്ഥാപനം ,പീച്ചി സീനിയർ കൺസൾട്ടൻ്റ് പി .എസ് ഉദയൻ മുഖ്യാതിഥിയായിരുന്നു. മൾട്ടിമീഡിയ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി വിവിധ പരിസ്ഥിതി സൗഹൃദ മത്സരങ്ങൾ സംഘടിപ്പിച്ചു.

www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....