ക്രൈസ്റ്റിൽ വിദ്യാരംഭത്തിന് മാതാപിതാക്കൾക്ക് ക്ലാസ് എടുത്ത് വിദ്യാർഥികൾ


ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികളുടെ പ്രവേശനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ നടന്ന വിദ്യാരംഭം ചടങ്ങിലെ നവാഗതരുടെ മാതാപിതാക്കൾക്കായുള്ള വിദ്യാർത്ഥികളുടെ ക്ലാസ് ശ്രദ്ധേയമായി. ആധുനിക പ്രവണതകളിലെ വെല്ലുവിളികൾ, വിദ്യാർത്ഥികളുടെ ബുദ്ധി വൈവിധ്യവും സവിശേഷ വ്യക്തിത്വവും അംഗീകരിക്കേണ്ടതിന്റെ ആവശ്യകത, മികവിലേക്കുള്ള മാർഗ്ഗങ്ങളും തടസ്സങ്ങളും തുടങ്ങിയ വിഷയങ്ങളിൽ വിദ്യാർത്ഥികൾ തങ്ങളുടെ കാഴ്ചപ്പാടുകളും പ്രതീക്ഷകളും മാതാപിതാക്കളുമായി പങ്കുവെക്കുകയുണ്ടായി.

ക്രൈസ്റ്റ് കലാലയത്തിന്റെ നേട്ടങ്ങൾ, നേതൃത്വം, പഠനാന്തരീക്ഷം എന്നിവയും വിദ്യാർത്ഥികൾ സദസ്സിന് പരിചയപ്പെടുത്തി. പ്രഭാഷണവും സംവാദവും എന്ന രീതിയിൽ ഒരു മണിക്കൂർ നീണ്ട പരിപാടി ആയിരത്തോളം വരുന്ന മാതാപിതാക്കൾക്ക് പുതിയ അനുഭവമായി. 

 ക്രൈസ്റ്റ് കോളേജ് സെൽഫ് ഫിനാൻസിംഗ് വിഭാഗം ഡയറക്ടർ ഡോക്ടർ വിൽസൺ തറയിൽ സി എം ഐ യുടെ നേതൃത്വത്തിൽ അവസാന വർഷ ബി ബി എ വിദ്യാർത്ഥികളായ റ്റി.എച്ച് ആരതി, ഡിനോ ഡെന്നീസ്, ഡിയോണ ജയ്സൺ, ഫവാസ് എ എസ്, ബി വോക് ഐടി വിദ്യാർഥി ബെനിറ്റോ ബാബു എന്നിവരാണ് കോളേജിലെ കാത്തലിക് സ്റ്റുഡൻസ് അസോസിയേഷൻ സംഘടിപ്പിച്ച വിദ്യാരംഭം പരിപാടിയിൽ മാതാപിതാക്കൾക്കായുള്ള കുട്ടികളുടെ ക്ലാസ് അവതരിപ്പിച്ചത്


www.TheCampusLifeOnlne.com

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....