സമൂഹത്തിനും സ്വയം നവീകരണത്തിനും എങ്ങനെ യോഗ ഉപയോഗപ്പെടുത്താമെന്നുള്ള വിഷയത്തെക്കുറിച്ച് പ്രശസ്ത യോഗാചാര്യയും വിവിധ വിഷയങ്ങളിൽ മാർഗ്ഗദർശിയുമായ ഡോക്ടർ/ സിസ്റ്റർ ആൻസി ജേക്കബ്ബാണ് ക്ലാസ് നയിച്ചത്. നിത്യജീവിതത്തിന്റെ സങ്കീർണതകളിൽ നിന്നും പഠനത്തിന്റെ പിരിമുറുക്കങ്ങളിൽ പ്രാണായാമം മുതലായവ പരിശീലിക്കുന്നത് വിദ്യാർത്ഥികൾക്ക് ഗുണപ്രദമാകുമെന്ന് അവർ പറഞ്ഞു. പ്രാണായാമത്തിന്റെ പ്രാഥമിക മുറകൾ കുട്ടികളെ പരിശീലിപ്പിക്കുകയും ചെയ്തു.
നിത്യ ജീവിതത്തിൽ യോഗ, ശാരീരികവും മാനസികവുമായും ഒരു വ്യക്തിയെ ക്രിയാത്മകമായി സ്വാധീനിക്കുന്നുവെന്നും സിസ്റ്റർ അഭിപ്രായപ്പെട്ടു. ആർട്സ് കോളേജ് പ്രിൻസിപ്പൽ ഡോ. സുരേഷ് ബാബു സ്വാഗതം പറഞ്ഞു. കുമാരി ശിവാത്മീക വി. മേനോൻ നന്ദിയും കുമാരി സ്നിഗ്ദ്ധ സുരഭി ആശംസയും അർപ്പിച്ചു. സിസ്റ്ററുടെ നേതൃത്വത്തിൽ നടത്തിയ വർക് ഷോപ്പിൽ, ആർട്ട്സ് കോളേജിലെ വിദ്യാർത്ഥികളോടൊപ്പം ഹോളി ഗ്രേയ്സ് ഫാർമസി കോളേജിലെ വിദ്യാർത്ഥികളും അധ്യാപകരും സജീവമായി പങ്കെടുത്തു.
www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....