OUR LAND OUR FUTURE - ലോക പരിസ്ഥിതിദിനം ആചരിച്ചു @ MAR DIONYSIUS COLLEGE - PAZHANJI


7 KERALA GIRLS BATTALION NCC THRISSUR ന്റെ ആഭിമുഖ്യത്തിൽ ,MAR DIONYSIUS COLLEGE   PAZHANJI  NCC SW CADETS  "OUR LAND OUR FUTURE" എന്ന മുദ്രാവാക്യത്തെ മുൻനിർത്തി  ജൂൺ 5 ലോക പരിസ്ഥിതിദിനം   ആചരിച്ചു.രാവിലെ 10:30 ന് PRINCIPAL Dr. THOMAS MATHEW ,ANO CAPTAIN DR. SHAHEETHA K S  എന്നിവരുടെ നേതൃത്വത്തിൽ വൃക്ഷത്തൈകൾ നട്ടു. തുടർന്ന് പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ബോധവൽക്കരണ റാലി നടത്തി. പഴഞ്ഞി കാട്ടകാമ്പൽ കൃഷിഭവനും NCC SW CADETS,ഉം സംയോജിതമായി  പരിസ്ഥിതിദിന  ക്യാമ്പയിൻ സംഘടിപ്പിക്കുകയും തുടർന്ന് കൃഷി ഓഫീസർസ് അനൂപ്, അശ്വതി,വൈസ് പ്രസിഡന്റ്‌ ഭവിത ഫിലോ,ഹോമിയോ Dr. നിഖിൽ എന്നിവർ പരിസ്ഥിതിദിന സന്ദേശം നൽകി.   
കൃഷി ഓഫീസിൽ നിന്ന്  തൈകൾ നൽകുകയും CADETS  കൃഷി ഓഫീസിലേക്ക് പരിസ്ഥിതി സൗഹൃദ പേപ്പർ ബാഗുകൾ സമ്മാനിക്കുകയും ചെയ്തു. അരുവായ് അങ്കണവാടിയിലെ കുട്ടികൾക്കും പഴഞ്ഞി MAR BASELIOUS SCHOOL - ലെ കുട്ടികൾക്കും  പരിസരത്തെ വീടുകളിലും സമീപ കടകളിലും മുപ്പത്തോളം തൈകൾ വിതരണം ചെയ്തു. 3 മണിയോട് കൂടി പരിപാടികൾ അവസാനിച്ചു.
www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....

Do you have any doubts? chat with us on WhatsApp
Hello, How can I help you? ...
Click here to start the chat...