കേരള ചരിത്രത്തിലാദ്യമായി ഒരു കോളേജിലെ ഒരു ഡിപ്പാർട്മെന്റ് അതിലെ മുഴുവൻ വിദ്യാർത്ഥികളേയും, പൂർവ വിദ്യാർത്ഥികളേയും, അധ്യാപകരെയും, അനദ്ധ്യാപകരെയും, പൂർവ:ധ്യാപകരെയും ഉൾപ്പെടുത്തികൊണ്ട് ഒരു പ്ലാസ്റ്റിക് വിരുദ്ധ ക്യാമ്പയിൻ നടത്തുന്നു. ഒരു പ്രാവശ്യം മാത്രം ഉപയോഗിച്ച് എറിഞ്ഞു കളയപ്പെടുന്ന മിനറൽ വാട്ടർ കുപ്പികളാണ് ഇപ്രകാരം പൂർണമായി ഉപേക്ഷിക്കുന്നത്.
തേവര എസ് എച് കോളേജിലെ സോഷ്യോളജി (സാമൂഹിക ശാസ്ത്ര) വിഭാഗം ഒരു പ്രാവശ്യം മാത്രം ഉപയോഗിക്കാവുന്ന മുഴുവൻ മിനറൽ വാട്ടർ കുപ്പികളും പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി പൂർണമായി വിദ്യാർത്ഥികളുടേയും, പൂർവ വിദ്യാർത്ഥികളുടെയും, അധ്യാപകരുടെയും, അനദ്ധ്യാപകരുടെയും, പൂർവ:ധ്യാപകരുടെയും വീടുകളിൽ നിന്നു ശേഖരിച്ചു റീസൈക്ലിങ് യൂണിറ്റുകൾക്ക് നൽകുന്നതാണെന്ന് വകുപ്പ് മേധാവി പ്രൊഫ. സാൻജോസ് ഏ തോമസ് അറിയിച്ചു.
ഇതു ഒരു പുതിയ തുടക്കം എന്ന നിലയിൽ ആരംഭിച്ചു കേരള സോഷ്യോളജിക്കൽ സൊസൈറ്റിയിലൂടെ കേരളം മുഴുവൻ വ്യാപിപ്പിക്കാൻ ഡിപ്പാർട്മെന്റ് ആലോചിക്കുന്നു. ഇപ്രകാരം പ്ലാസ്റ്റിക് ഫ്രീ ക്യാമ്പസ് എന്ന് ഖ്യാതി നേടിയ തേവര കോളേജിൽ നിന്നു ആരംഭിച്ച് ഇതു കേരളം മുഴുവൻ ഒരു സംസ്കാരമാക്കി വളർത്തിയെടുക്കാൻ ആണ് സോഷ്യോളജി വിഭാഗം ആലോചിക്കുന്നത്.
www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....