തേവര സെക്രെഡ് ഹാർട്ട് കോളേജിലെ സോഷിയോളജി വിഭാഗവും, പ്രബോധ ട്രസ്റ്റും ചേർന്ന് ചാവറയച്ചനെ അനുസരിച്ചുകൊണ്ട് ഒരു ദേശിയ സെമിനാർ സംഘടിപ്പിക്കുന്നു. ജൂൺ 27 തീയതി ഉച്ചയ്ക്ക് 2.30 ന് പ്രബോധ ഭവനിൽ നടക്കുന്ന സെമിനാർ പ്രൊഫ. എം. കെ. സാനു ഉദ്ഘാടനം ചെയ്യും. തേവര കോളജിലെ സോഷിയോളജി വിഭാഗം മേധാവി പ്രൊഫ. സാൻജോസ് ഏ തോമസ് 'യുഗപ്രഭാവനായ ചാവറയച്ഛൻ' എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തുന്നു.
റിട്ട് ഉപഭോക്ത്ര കോടതി ജഡ്ജി അഡ്വക്കേറ്റ്.ശ്രി. ഡോ.കെ രാധാകൃഷ്ണൻ നായർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ, ശ്രിമതി. എം. ആർ. ഗീത,അഡ്വ. ഡി. ജി. സുരേഷ്, ശ്രീ.ഏ. എസ് ശ്യാംകുമാർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിക്കുന്നു. ചാവറയച്ഛന്റെ സാമൂഹിക നവോത്ഥാന സംഭാവനകൾ അനുസ്മരിക്കാനും, പുതിയ തലമുറയ്ക്ക് അദ്ദേഹം നൽകിയ സംഭാവനകൾ പരിചയപെടുത്താനും ദേശിയ സെമിനാർ സഹായിക്കുമെന്ന് പ്രബോധ ട്രസ്റ്റ് സെക്രട്ടറി ശ്രീ. ഡി ഡി നവീൻ കുമാർ അറിയിച്ചു.
www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....