വേൾഡ് യൂണിവേഴ്സിറ്റി ഹാൻഡ് ബോൾ മത്സരത്തിനായുള്ള ഇന്ത്യൻ ടീമിൽ സഹൃദയ കോളേജിൽ നിന്നും രണ്ട് വിദ്യാർത്ഥികൾ


സ്പെയിനിലെ ആന്റി ക്വയറിൽ വച്ച് നടക്കുന്ന വേൾഡ് യൂണിവേഴ്സിറ്റി മത്സരത്തിലേക്ക് കാലിക്കറ്റ് യൂണിവേഴ്സിറ്റി താരങ്ങളും കൊടകര സഹൃദയ കോളേജ് വിദ്യാർത്ഥികളുമായ ജീവൻ ജോസ് ജോജി , സവിത് . എം എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. 

.കോട്ടയം കൂരോപടയിൽ മറങ്ങട്ടു ഒറ്റതയിൽ വിട്ടിൽ ജോജി വർഗീസിന്റെയും അന്നമ്മ ജോജിയുടെ മകനാണ് ജീവൻ ജോസ് ജോജി.മലപ്പുറം വെളികുന്നിൽ കുളങ്ങരശേരിയിൽ വിട്ടിൽ അനിൽകുമാർ എം ധന്യ കെ എന്നിവരുടെ മകനാണ് സവിത് . എം. ഇരുവരും സബ് ജൂനിയർ, ജൂനിയർ, സീനിയർ, സ്കൂൾസ് ഗെയിംസ് ദേശീയ മത്സരങ്ങളിൽ കേരള ടീമിനെ പ്രേതിനിധികരിച്ചിട്ടുണ്ട് . കാലിക്കറ്റ് യൂണിവേഴ്സിറ്റി ചരിത്രത്തിൽ ആദ്യമായി 2019 വർഷത്തെ ഓൾ ഇന്ത്യ യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ് കരസ്തമാക്കിയപ്പോൾ ആ മത്സരങ്ങളിലെ ഇവരുടെ പ്രകടനമാണ് ഇരുവർക്കും വേൾഡ് യൂണിവേഴ്സിറ്റി മത്സരത്തിലേക്കു വഴിയൊരുക്കിയത്. മുൻ ഇന്ത്യൻ മിലിറ്ററി ഹാൻഡ്‌ബാൾ ടീം താരവും സഹൃദയ കോളേജ് ഹാൻഡ് ബോൾ ടീം പരിശീലകനുമായ ഖാദർ. എസ്‌. ആണ് ഇവരുടെ പരിശീലകൻ.

www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....
Do you have any doubts? chat with us on WhatsApp
Hello, How can I help you? ...
Click here to start the chat...